Screengrab: Mathrubhumi News
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തില്‍ ഇവരടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തതെങ്കിലും മൂന്നാമത്തെയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സുനിത്ത് കുമാറാണ് ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നാമന്‍. മറ്റ് രണ്ടുപേര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നതിന്റെയും ഇവരെ ഇ.പി. ജയരാജന്‍ തള്ളിമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളാണ്. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് സുനിത്ത് അതിവേഗം പുറത്തിറങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാളെ തിരിച്ചറിയാന്‍ പോലീസിനും ആദ്യം കഴിഞ്ഞിരുന്നില്ല.
സുനിത്ത് തിരുവനന്തപുരം നഗരത്തില്‍തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്.
അതിനിടെ, മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും ഇ.പി.ജയരാജന്‍ ഇവരെ നേരിട്ടതുമെല്ലാം ഇന്റലിജന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: protest against cm pinarayi vijayan in indigo flight police arrested two accused


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..