1. വിമാനത്തിനുള്ളിലെ ദൃശ്യം 2. 2. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അരങ്ങേറിയ വിമാനത്തില്‍ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയില്‍. ചെറുവിമാനമായതിനാല്‍ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ഡി.ജി.പി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍, പട്ടാനൂര്‍ സ്വദേശി നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
ഇ.പി ജയരാജന്റെ അക്രമണത്തില്‍ കാര്യമായ പരിക്ക് തങ്ങള്‍ക്കാണ് പറ്റിയതെന്നും പ്രതിഭാഗം വാദിച്ചു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സി.സി.ടി,വി ഇല്ല എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.
Content Highlights: protest against cm in flight update
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..