തളിപ്പറമ്പ് കരിമ്പം കിലാകേന്ദ്രത്തിൽ ഉദ്ഘാടനപരിപാടിക്കെത്തിയ മുഖ്യമന്ത്രിക്കു നേരെ സംസ്ഥാനപാതയിൽ പ്രതിപക്ഷ യുവജന സംഘടനാപ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ: കരിമ്പത്തെ കില കേന്ദ്രത്തിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പോലീസ് ലാത്തി വീശി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കിലയുടെ ഉദ്ഘാടന വേദിയിൽ നിന്നും 200 മീറ്ററോളം അകലത്തിൽ ബാരിക്കേഡുയർത്തി പോലീസ് പ്രകടനക്കാരെ തടഞ്ഞിരുന്നു. അമ്പതോളം യുവാക്കളാണ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനമായെത്തിയത്. തുടർന്ന് പോലീസും പ്രതിഷേധക്കാരും ഉന്തും തള്ളും നടന്നു. ഇതിനിടെ മുദ്രാവാക്യം വിളിക്കാർക്കു നേരെ വെള്ളം ചീറ്റാനുള്ള ശ്രമം നടന്നു.
യന്ത്രത്തകരാറുകാരണം വെളളം ചീറ്റൽ വിഫലമായപ്പോൾ പോലീസ് ലാത്തി വീശുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളുൾപ്പെടെ ഏതാനും പ്രതിഷേധക്കാർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ ഒടുവിൽ അറസ്റ്റ് ചെയ്തു നീക്കി.
Content Highlights: protest, chief minister, pinarayi vijayan,kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..