സൈനിക റിക്രൂട്ട്മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം


സൈനിക റിക്രൂട്ട്മെൻറ് നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ രാജ്ഭവനു മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: എസ്. ശ്രീകേഷ്

തിരുവനന്തപുരം/കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ സൈനിക റിക്രൂട്ട്മെന്‍റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം.

റിക്രൂട്ട്മെന്റിന്റെ ഭാഗമായ ശാരീരിക ക്ഷമതാ പരീക്ഷയില്‍ വിജയിച്ചവരാണ് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സൈനിക റിക്രൂട്ട്മെന്റുകള്‍ നിലച്ചിരിക്കുകയാണ്. ശാരീരിക ക്ഷമതാ പരിശോധന കഴിഞ്ഞെങ്കിലും കോവിഡിന്റെ പേരുപറഞ്ഞ് എഴുത്ത് പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. എഴുത്ത് പരീക്ഷ എത്രയുംപെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പലര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ഉടന്‍ അവസാനിക്കും. പ്രായപരിധി കഴിഞ്ഞവരുമുണ്ട്. പരീക്ഷ നടക്കാതിരുന്നത് തങ്ങളുടെ കുറ്റമല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പരീക്ഷ നടക്കാതെ പ്രായപരിധി കടന്നുപോയതുകൊണ്ട് തങ്ങള്‍ക്ക് അവസരം കിട്ടാതെ വരുമോയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഭയക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധം അഗ്‌നിപഥിനെതിരെ അല്ലെന്നും റുക്രൂട്ട്മെന്റിന്റെ ഭാഗമായി എഴുത്ത് പരീക്ഷ വൈകുന്നതിനെതിരെ ആണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

കോഴിക്കോട്ടും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നും റെയില്‍വേ സ്റ്റേഷനിലേക്കാണ് മാര്‍ച്ച് നടന്നത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടർന്ന് ഇവര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.


Watch Video | അഗ്‌നിപഥ് | അവരുടെ ജീവിതം ചോദ്യചിഹ്നമാവരുത്?

Content Highlights: protest against agneepath scheme in kerala kozhikode and trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented