ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ട ഭേദഗതിയില്‍നിന്ന് പിന്‍മാറണം; കേന്ദ്രത്തോട് മുഖ്യമന്ത്രി


ആര്‍ ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ(ഫയൽ ചിത്രം)

തിരുവനന്തപുരം: .ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

നിര്‍ദ്ദിഷ്ട ചട്ട ഭേദഗതിയിലെ പല നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അനുകൂലമാണ്. അങ്ങനെ വരുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വിരുദ്ധമായ രാഷ്ട്രീയ നയങ്ങളുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ സര്‍വീസസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ആ സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാല്‍ ഭേദഗതി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഭരണഘടനാപരമായി കേന്ദ്രത്തിനാണ് കൂടുതല്‍ കാര്യങ്ങളില്‍ അധികാരമുള്ളത്. എങ്കില്‍പോലും ഫെഡറല്‍ സംവിധാനത്തില്‍ ഇരു സര്‍ക്കാരുകളും ഭരണഘടനാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

content highlights: amendments in deputation rules of all india services, CM send letter to PM

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mb rajesh

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


suresh gopi

1 min

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

Sep 22, 2023


ep jayarajan

2 min

കടം വാങ്ങി കേരളം വികസിപ്പിക്കും, ആ വികസനത്തിലൂടെ കടം വീട്ടും-ഇ.പി

Sep 21, 2023


Most Commented