'രണ്ടുവര്‍ഷമായി അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസിയാണ് ഞാന്‍, പാര്‍ട്ടിയിലെ ചിലർ കുടുക്കി'


ഷാനവാസ്‌

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിരോധിത പുകയിലക്കടത്ത് പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് സസ്‌പെന്‍ഷനിലായ സി.പി.എം. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ എ. ഷാനവാസ്. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ചില വ്യക്തികളാണെന്ന് വ്യക്തമാക്കിയ ഷാനവാസ്, അത് പാര്‍ട്ടിയിലെ വിഭാഗീയതയായി കാണുന്നില്ലെന്നും പറഞ്ഞു.

ഒരു കോടിയിലധികംരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ കേസില്‍ ആരോപണവിധേയനായ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഞായറാഴ്ച പുലര്‍ച്ചേ കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയിലയുത്പന്നങ്ങള്‍ കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇജാസ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഇതു കൊണ്ടുവന്ന ഒരു ലോറി ഷാനവാസിന്റേതായിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ലഹരി വസ്തുക്കളുമായി ഷാനവാസിന്റെ ലോറി പിടിയിലായത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിലൂടെയായിരുന്നു. ഇതിനുപിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ ചിലരാണെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ഷാനവാസും.

ഏത് അന്വേഷണവും കൈയുംനീട്ടി സ്വീകരിക്കും. പലവിധത്തിലുള്ള ആളുകള്‍ കൂടിചേരുന്നതാണ് പാര്‍ട്ടി. പാര്‍ട്ടിയെ സ്‌നേഹിക്കുന്നതുകൊണ്ട് അതിലുള്ളവര്‍ക്കെതിരെ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു.

'ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ മുകളിലോട്ടുള്ളവര്‍ എന്ത് സമ്പാദിച്ചാലും അത് പാര്‍ട്ടിയെ അറിയിക്കണമെന്നുണ്ട്. ഞാന്‍ പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ഞാന്‍ സ്വത്ത് വാങ്ങുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കേണ്ടതായിരുന്നു. അത് അറിയിച്ചില്ല എന്നതാണ് ഒന്നാമതായി പാര്‍ട്ടി പറഞ്ഞ കുറ്റം. രണ്ടാമത്തേത് വാങ്ങിയ വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ഗൗരവം കാണിച്ചില്ല എന്നതാണ്. അല്ലാതെ പുകയില കടത്തുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പാര്‍ട്ടി അതിനേക്കുറിച്ച് അന്വേഷിക്കും. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടോ മൂന്നോ മാസംകൊണ്ട് അന്വേഷണം നടത്തുന്നതാണ് പാര്‍ട്ടിയുടെ രീതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെയുള്ള ഏത് നടപടിയേയും രണ്ട് കൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കും. അക്കാര്യമെല്ലാം പാര്‍ട്ടിയെ ബോധിപ്പിച്ചതാണ്', ഷാനവാസ് പറഞ്ഞു.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നില്ല. കാരണം, തന്റെ പാര്‍ട്ടി എവിടേയും മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. ഈ പാര്‍ട്ടിക്ക് വേണ്ടി രക്തം കൊടുത്തിട്ടുള്ള ആളാണ് താന്‍. ഒരു സുപ്രഭാതത്തില്‍ ഈ പാര്‍ട്ടിയിലേക്ക് വന്ന് കൗണ്‍സിലര്‍ ആകുകയോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാകുകയോ ചെയ്തതല്ല. 16 വയസു മുതല്‍ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 17-ാം വയസ്സില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സൈക്കിളിങ്ങില്‍ ദേശീയ താരമായിരുന്നു. ആ രീതിയില്‍ പോയിരുന്നെങ്കില്‍ മറ്റൊരു ഉദ്യോഗത്തില്‍ എത്തിയേനെ. വെട്ടേറ്റിട്ടുണ്ട്. അന്നും ഇന്നും പാര്‍ട്ടിയോട് ദേഷ്യം തോന്നിയിട്ടില്ല. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് വിഭാഗീയതയായി കാണേണ്ടതില്ല. അതവരുടെ വ്യക്തി താത്പര്യമാണെന്നും ഷാനവാസ് പറഞ്ഞു.

'സാക്ഷികള്‍ ഒപ്പിട്ടില്ലെന്ന് കരുതി ഒരു വാടക കരാറും ഇല്ലാതാകുന്നില്ല. കേസ് വരുന്നതിന് തൊട്ടുമുമ്പുണ്ടാക്കിയ കരാറില്‍ അസ്വാഭാവിക ആരോപിക്കുന്നവരുണ്ട്. എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡിസംബര്‍ 28-നാണ്. സ്വാഭാവികമായും പെര്‍മിറ്റ് കിട്ടി കരാറുണ്ടാക്കുമ്പോള്‍ ആറോ ഏഴോ ദിവസം എടുക്കും. അതില്‍ എന്താണ് അസ്വാഭാവികതയെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ സത്യസന്ധമായി ജീവിക്കുന്ന ആളാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി അഞ്ചു നേരം നിസ്‌കരിച്ചുകൊണ്ട് കൃത്യതയോടെ വിശ്വാസിയായി ജീവിക്കുന്ന ആളാണ് ഞാന്‍. എനിക്കൊരിക്കലും ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യേണ്ടതില്ല. മാന്യമായി ബിസിനസ് ചെയ്യുന്നുണ്ട്. റിലയന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇങ്ങനെയൊരു വാഹനം വാങ്ങിയപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല എന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. അത് എന്റെ ഭാഗത്തുള്ള തെറ്റാണ്. എന്ത് എന്റെ ജീവിതത്തില്‍ സമ്പാദിച്ചാലും പാര്‍ട്ടിയെ അറിയിക്കേണ്ടതാണ്. അത് അറിയിക്കാതിരുന്നത് ഗൗരവമുള്ള തെറ്റാണ്', ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

വാടകയ്ക്ക് കൊടുത്ത വീട്ടില്‍ അനാശാസ്യം നടന്നാല്‍ അതിന്റെ ഉടമ പ്രതിയാകുമോ. അങ്ങനെ പ്രതിയായ ചരിത്രമുണ്ടോ കേരളത്തിന്റെ ചരിത്രത്തില്‍. എന്നാല്‍ ഇതുപോലുള്ള ആളുകള്‍ക്ക് വാടകയ്ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു. അതാണ് പാര്‍ട്ടിയും ചൂണ്ടിക്കാട്ടിയതെന്നും ഷാനവാസ് പറഞ്ഞു.

കള്ള വിശ്വാസിയായി ജീവിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. തന്നെ മനഃപൂര്‍വ്വം കുടുക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് സംശയമുണ്ട്. അതെല്ലാം പോലീസ് കൃത്യമായി അന്വേഷിക്കട്ടെ. പാര്‍ട്ടിയിലും വിശ്വാസമുണ്ട്. തന്റെ വാഹനം കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് ഞാന്‍ കേസ് ഫയല്‍ ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി ജനുവരി മൂന്നിന് ജന്മദിനം ആഘോഷിച്ചു. താനുമായി അടുപ്പമുള്ള ചിലര്‍ കേക്ക് മുറിച്ചിരുന്നു എന്നത് സത്യമാണ്. സ്‌പോര്‍ട്‌സ് സിറ്റി ആയതുകൊണ്ട് ധാരാളം ആളുകള്‍ എത്തിയിരുന്നു. ഇജാസിനെ അറിയില്ലെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു.

Content Highlights: Prohibited tobacco smuggling-cpm leader shanavas reply


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented