വരുമാനം നല്ലതുപോലെ കൂടിയാൽ ഒന്നാം തീയതി ശമ്പളം, സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം KSRTCക്ക്- ആന്റണി രാജു


കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ്  സർക്കാർ നൽകിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കി. ഇന്ധന വിലവർധനവ് ഉൾപ്പെടെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചുനിന്നുവെന്ന് മന്ത്രി.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: വരുമാനം നല്ലതു പോലെ കൂടിയാൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് സ്ഥാപിച്ച സോളാർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ സർവ്വീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം ​നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രതിദിന കളക്ഷൻ റെക്കോർഡ് നേടുന്നതിന് പ്രയത്നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

ജീവനക്കാരിൽ നിന്നും മികച്ച സഹകരണമാണ് സർക്കാരിന് ലഭിക്കുന്നത്. കഴി‍ഞ്ഞ ഒരു വർഷക്കാലം വാർത്ത സൃഷ്ടിച്ച സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. അതിനുള്ള പ്രധാനകാരണം ജനങ്ങളും മാധ്യമങ്ങളും കെ.എസ്.ആർ.ടി.സിയെ നെഞ്ചോട് ചേർത്തത് കൊണ്ടാണ്. ലാഭം മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്ന് മന്ത്രി പറഞ്ഞു.കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കി. ഇന്ധന വിലവർധനവ് ഉൾപ്പെടെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചുനിന്നു. രാജ്യത്തെ മറ്റുള്ള ആർ.ടി.സിയിൽ ഉള്ളവരെക്കാൾ വളരെ ആത്മാർത്ഥതയുള്ളവരാണ് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ. അതുകൊണ്ട് പ്രതി​ദിനം എട്ടു കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണം. ജീവനക്കാർ സഹകരിക്കണം. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്നും ഓരോ മാസം 5-ാം തീയതിക്ക് മുൻപ് ശമ്പളം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണ്. ആ സാഹചര്യത്തിൽ വരുമാനം നല്ലത് പോലെ കൂട്ടിയാൽ ശമ്പളം ഒന്നാം തീയതി തന്നെ ലഭ്യമാക്കുന്ന നടപടി സ്വീകരിക്കും. വിദ്യാർത്ഥി കൺസഷൻ അടുത്ത അധ്യായന വർഷത്തിൽ ഓൺലൈനിലേക്ക് മാറ്റും. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനെക്കുറിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെ.എസ്.ആർ.ടി.സിക്കാണ് വന്നു ചേരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിദിന കളക്ഷൻ റെക്കോർഡിൽ എത്തിച്ച യൂണിറ്റുകൾക്കും ജീവനക്കാർക്കുമുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും മന്ത്രി വിതരണം നടത്തി. 2022 സെപ്തംബർ 12 ന് 3941 ബസുകൾ ഉപയോ​ഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ എന്ന ചരിത്രം നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാർക്കും യൂണിറ്റുകൾക്കുമാണ് ക്യാഷ് അവാർഡ് നൽകിയത്.

സംസ്ഥാനതലത്തിൽ നിശ്ചയിച്ച തുകയേക്കാൾ ഏറ്റവും ഉയർന്ന വർധനവ് നേടിയ കോഴിക്കോട് യൂണിറ്റിനും സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനും ഒരു ലക്ഷം രൂപ വീതം നൽകി. സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന ഇ.പി.കെ.എം നേടിയ വെള്ളറട യൂണിറ്റിന് 1 ലക്ഷം രൂപയും, നിശ്ചിത ടാർജറ്റിന് മുകളിൽ വരുമാനം നേടിയ മറ്റ് 34 യൂണിറ്റുകൾക്ക് 25,000 രൂപ വീതവുമാണ് അവാർഡായി നൽകിയത്.

സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന് ഇ.പി.കെ.എം, ഇ.പി.ബി നേടിയ ഡ്രൈവർ/ കണ്ടക്ടർമാരായ 4 പേരായ തിരുവനന്തപുരം വെഞ്ഞാറമൂട് യൂണിറ്റിലെ വി.എൽ സന്തോഷ് കുമാർ (ഡ്രൈവർ), ബി.കെ. വിനോദ് ( കണ്ടക്ടർ), തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ രഞ്ജിത്ത് ആർ ( ഡ്രൈവർ), സമീർ ജെ ( കണ്ടക്ടർ) എന്നിവർക്ക് 5000 രൂപ വീതവും, ജില്ലാ തലത്തിൽ ഏറ്റവും ഉയർന്ന് ഇ.പി.കെ.എം, ഇ.പി.ബി നേടിയ ഡ്രൈവർ/ കണ്ടക്ടർമാരായ 56 പേർക്ക് 3000 രൂപ വീതവും സമ്മാനിച്ചു. ഇതോടൊപ്പം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലെ ഉപയോ​ഗ ശൂന്യമായ വസ്തുക്കൾ പരിസര മലിനീകരണം ഇല്ലാതെ നശിപ്പിക്കുന്നതിന് പാഴ്വസ്തുക്കൾ ഉപയോ​ഗിച്ച് ഇൻസിനറേറ്റർ നിർമ്മിക്കാൻ നേതൃത്വം നൽകിയ ജീവനക്കാരേയും ആദരിച്ചു.

Content Highlights: profit of ksrtc swift will consider as ksrtc - minister antony raju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented