സാഹിത്യ നിരൂപകന്‍ എം അച്യുതന്‍ അന്തരിച്ചു


ആയിരത്തൊന്നു രാവുകളുടെ വിവര്‍ത്തകന്‍, സ്വാതന്ത്ര്യവും സമരവും മലയാള സാഹിത്യവും, ചെറുകഥ ഇന്നലെ ഇന്ന് തുടങ്ങിയ കൃതികളുടെ സ്രഷ്ടാവ്‌

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ എം. അച്യുതന്‍ (86) അന്തരിച്ചു. ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്ക്കാരം നാളെ നടക്കും.

ആയിരത്തൊന്നു രാവുകളുടെ വിവര്‍ത്തകന്‍, സ്വാതന്ത്ര്യവും സമരവും മലയാള സാഹിത്യവും എന്ന കൃതിയുടെ സൃഷ്ടികര്‍ത്താവ് എന്നിങ്ങനെയുള്ള രണ്ട് വിശേഷണങ്ങള്‍ മതി ഒരു ശരാശരി മലയാളി എം. അച്യുതനെ എന്നും ഓര്‍മ്മിക്കാന്‍..

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും, പാശ്ചാത്യ സാഹിത്യ ദര്‍ശനം, ചെറുകഥ ഇന്നലെ ഇന്ന്, വാങ്മയം, സമന്വയം, കവിതയും കാലവും വിവേചനം, എന്നിവയാണ് പ്രധാന കൃതികള്‍. ഇന്നലെ ഇന്ന് എന്ന കൃതിക്ക് 1976ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമാണ് ഈ കൃതി.

1930ല്‍ നാരായണ മേനോന്‍- പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി തൃശ്ശൂര്‍ ജില്ലയിലെ വടമയില്‍ ജനനം. മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

എറണാകുളം സെന്റ് ആൽബർട്ട് കോളേജ്, മഹാരാജാസ് കോളേജ്, കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, പട്ടാമ്പി ഗവ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

സംസ്‌കൃത സര്‍വ്വകലാശാല വിസിറ്റിങ് പ്രൊഫസര്‍, കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എസ് പി സി എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്, മാതൃഭൂമി പബ്ലിക്കേഷന്‍സിന്റെ മാനേജര്‍, കേരള-കാലിക്കറ്റ് സർവ്വകലാശാല അക്കാദമിക് കൗൺസിലിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളായ പി.എസ്. രാധയാണ് ഭാര്യ. ബി. ഭദ്ര, ഡോ. നന്ദിനി നായര്‍, ഡോ. നിര്‍മ്മല പിള്ള എന്നിവര്‍ മക്കളാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented