എം.ജി സർവകലാശാല | ഫോട്ടോ:ശിവപ്രസാദ്.ജി
തിരുവനന്തപുരം: എം.ജി സര്‍വകലാശാല താല്‍ക്കാലിക വിസിയായി പ്രൊഫ. അരവിന്ദ കുമാറിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമിച്ചത്. എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എണ്‍വയോണ്‍മെന്റ് സയന്‍സ് പ്രൊഫസറാണ്. മുന്‍ വി.സി. സാബു തോമസിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. മലയാളം സര്‍വകലാശാല വിസിയായി ഡോ. എല്‍. സുഷമയെയും നിയമിച്ചു. സംസ്‌കൃത സര്‍വകലാശാല മലയാളം പ്രൊഫസറാണ്. സര്‍ക്കാര്‍ നല്‍കിയ പാനലുകളില്‍ നിന്നാണ് നിയമനം.
മുന്‍ വിസി ഡോ: സാബു തോമസിന് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ഡോ. സാബു തോമസ്, ഡോ. അരവിന്ദ കുമാര്‍, ഡോ. ജയചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ നല്‍കിയെങ്കിലും ഗവര്‍ണര്‍ ഈ പാനലും തള്ളിക്കളയുകയും വീണ്ടും സര്‍ക്കാരിനോട് പുതിയ പാനല്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോ. അരവിന്ദ് കുമാര്‍, ജയചന്ദ്രന്‍ എന്നിവരെയും സാബു തോമസിന് പകരം എംജി യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസ്സര്‍ ഡോ. സുദര്‍ശന്‍ കുമാറിനെയും ഉള്‍പ്പെടുത്തി പാനല്‍ നല്‍കി.
സര്‍ക്കാര്‍ നേരത്തെ നല്‍കിയ പാനലില്‍ ഉള്‍പ്പെട്ട ഗവര്‍ണര്‍ തള്ളിക്കളഞ്ഞ ആളെത്തന്നെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നതിന് വ്യക്തതയില്ലെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പറഞ്ഞു. അരവിന്ദ കുമാറിന്റെ ഭാര്യയ്ക്ക് കുസാറ്റില്‍ പ്രൊഫസ്സര്‍ നിയമനം ലഭിക്കുന്നതിന് അദ്ദേഹം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി ഗവര്‍ണറുടെ പരിഗണയിലിരിക്കുമ്പോളാണ് ഇത്തരമൊരു താല്‍ക്കാലികവിസി നിയമനമെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Content Highlights: prof. aravindakumar is m.g university interim vice chancellor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..