തൃശൂര്‍: സിപിഐ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രതിനിധിയെ പുറത്താക്കി. ഇന്നലെയും ഇന്നുമായി തൃശൂരില്‍ നടന്ന കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം.

ശബരിമല വിഷയത്തിലെ തെറ്റായ പ്രചരണങ്ങളെ പറ്റി പറയുമ്പോഴാണ് ജോയിന്റ് കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരി മേഖലാ പ്രസിഡന്റ് പി.രവി എതിര്‍ ശബ്ദവുമായി എഴുന്നേറ്റത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് നേതാക്കള്‍ പ്രശ്‌നം അവസാനിപ്പിച്ചത്.  ചോദ്യമുന്നയിച്ചയാളെ പുറത്താക്കിയതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നില്ല. 

അനിഷ്ടസംഭവത്തില്‍ കെആര്‍ഡിഎസ്എ നേതാക്കള്‍ വേദിയില്‍വെച്ചുതന്നെ സുനില്‍കുമാറിനോട് ഖേദം പ്രകടിപ്പിച്ചു. സിപിഐയുടെ സജീവ പ്രവര്‍ത്തകരുള്ള കെആര്‍ഡിഎസ്എയുടെ സമ്മേളനത്തിലെ സംഘപരിവാര്‍ അനുകൂല ചോദ്യം പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു. സര്‍വീസ് സംഘടനകള്‍ക്ക് രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെടുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Content Highlights: Pro rss question in krdsa state meeting while sunilkumar speaking; member expelled