'യു.പി ടൈപ്പ്': ബജറ്റില്‍ ഒന്നുമില്ലാതെ യു.പിക്കാരെ അപമാനിക്കുന്നത് എന്തിനെന്ന് പ്രിയങ്ക


Priyanka Gandhi

ന്യൂഡല്‍ഹി: 'യു പി ടൈപ്പ്' പരാമര്‍ശത്തില്‍ നിര്‍മല സീതാരാമനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബജറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടി യാതൊന്നും മാറ്റിവെക്കാതെ യു പി ടൈപ്പ് പരാമര്‍ശം നടത്തി യു പിയിലെ ജനങ്ങളെ അപമാനിക്കുന്നത് എന്തിനാണെന്ന് പ്രിയങ്ക ചോദിച്ചു.

പുതിയ ബജറ്റില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി യാതൊന്നും മാറ്റി വെച്ചിട്ടില്ല. പിന്നെ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഇത്തരത്തില്‍ അപമാനിക്കുന്നതിന്റെ ആവശ്യം എന്തായിരുന്നു. 'യു പി ടൈപ്പ്' എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഉത്തര്‍പ്രദേശിന്റെ ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്ന് മനസിലാക്കുക- പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച ബജറ്റ് അവതരണത്തിന് ശേഷം നിര്‍മലാ സീതാരാമന്റെ ബജറ്റിനെ സീറോ സം ബജറ്റ് എന്നാണ് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിക്ക് ബജറ്റിനെക്കുറിച്ച് ഒന്നും മനസിലായില്ലെന്ന് പറഞ്ഞത് ശരിയാണെന്നാണ് സംസ്ഥാന ധനമന്ത്രി പങ്കജ് ചൗധരി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് യു പിയില്‍ നിന്ന് ഓടിപ്പോകേണ്ടി വന്ന എം പിക്ക് പങ്കജ് ചൗധരി നല്‍കിയത് യു പി ടൈപ്പിലുള്ള മറുപടിയാണെന്ന് നിര്‍മലാ സീതാരാമന്‍ പറയുകയായിരുന്നു.

അതേസമയം 'യു പി ടൈപ്പ്' ആയതില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അഭിമാനിക്കുവന്നുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.

Content Highlights: priyanka gandhi slams nirmala sitharaman on UP type

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented