
സുൽത്താൻബത്തേരി: പ്രമുഖരായ ആർക്കെങ്കിലും ക്രിസ്മസ്-ന്യൂ ഇയർ ആശംസകൾ എഴുതിയയക്കാൻ ആവശ്യപ്പെട്ടപ്പോൾ ചേനാട് ഗവ. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ ശ്രേയ ഷബിനുമുന്നിൽ ആദ്യമെത്തിയ മുഖം പ്രിയങ്കാഗാന്ധി എം.പി.യുടേതായിരുന്നു. നാലാംക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ശ്രേയ പ്രിയങ്കാഗാന്ധിക്ക് ആശംസകളറിയിച്ച് കത്തെഴുതിയത്. പോസ്റ്റ് ഓഫീസ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പ്രമുഖരായവർക്ക് ആശംസകളെഴുതിയ കാർഡുകൾ അധ്യാപകർക്കൊപ്പമെത്തി കുട്ടികൾ പോസ്റ്റുചെയ്യുകയും ചെയ്തു.
കാർഡയച്ച് രണ്ടാഴ്ചകഴിഞ്ഞപ്പോൾ ശ്രേയയെത്തേടി പ്രിയങ്കാഗാന്ധിയുടെ മറുപടിയെത്തി. ശ്രേയക്കും കുടുംബത്തിനും ക്രിസ്മസ്-പുതുവത്സരാശംസകൾ നേർന്നുകൊണ്ട് സ്വന്തം കൈപ്പടയിൽത്തന്നെയായിരുന്നു പ്രിയങ്കാഗാന്ധി മറുപടിയെഴുതിയത്. പ്രിയങ്കാഗാന്ധിയുടെ ആശംസാകാർഡ് സ്കൂളിൽ കിട്ടിയപ്പോൾ എല്ലാവർക്കും ഒരുപോലെ സന്തോഷം. ചേനാട് ഗവ. സ്കൂളിലെ പ്രധാനാധ്യാപകനായ ബിജു അസംബ്ളിയിൽവെച്ച് പ്രിയങ്കാഗാന്ധിയുടെ ആശംസാകാർഡ് ശ്രേയക്ക് കൈമാറി. ആറാംമൈൽ ചെതലയം ഷൺമുഖവിലാസത്തിൽ ഷബിൻറെയും അഞ്ജലിയുടെയും മകളാണ് ശ്രേയ.
Content Highlights: A 4th grader`s Christmas card to Priyanka Gandhi received a heartwarming reply
Published: 20 Jan 2025, 07:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented