'പ്രിയ വര്‍ഗീസിന്റെ ഗവേഷണകാലത്തെ ശമ്പളം തിരികെ പിടിക്കണം'; സർക്കാരിന് നിവേദനം


പ്രിയ വർഗീസ് | Photo:facebook.com/priya.varghese.5492

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് മൂന്നുവര്‍ഷം ഗവേഷണകാലയളവില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാങ്ങിയ ശമ്പളം പൂര്‍ണ്ണമായും തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി.

2012-ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച പ്രിയ വര്‍ഗീസിന് 2015 മുതല്‍ മൂന്ന് വര്‍ഷക്കാലം എഫ്.ഡി.പി (ഫാക്കള്‍ട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം)യില്‍ മുഴുവന്‍ ശമ്പളത്തോടെ ഗവേഷണത്തിന് ഡെപ്യൂട്ടേഷന്‍ അനുവദിച്ചിരുന്നു.



പി.എച്.ഡി ബിരുദം നേടിയ ശേഷം നിയമനം നേടിയ കോളേജില്‍ അഞ്ച് വര്‍ഷം സേവനമനുഷ്ഠിക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തോട് കൂടിയ അവധി പ്രിയ വര്‍ഗിസിനു അനുവദിച്ചത്. എന്നാല്‍ ഗവേഷണ കാലയളവിന് ശേഷം പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷന്‍ അനുവദിക്കാന്‍ കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായി.

ബോണ്ട് വ്യവസ്ഥ നിലനില്‍ക്കേ പ്രിയ വര്‍ഗീസിന് ഡെപ്യൂട്ടേഷന്‍ ശുപാര്‍ശ ചെയ്ത കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: priya vargheses research salaryshould be recovered asks save university campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented