'കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം'; പരിഹസിച്ച് പ്രിയ വര്‍ഗീസ്,പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു


പ്രിയാ വർഗീസ്, ഫേസ്ബുക്ക് പോസ്റ്റ്‌ | Photo : Mathrubhumi, Screengrab from Mathrubhumi News

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസ്സര്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്‌. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണ് പ്രിയാ വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അത് ഞാനല്ല പക്ഷേ നിങ്ങളാണ് എന്ന് എഴുതിയ എന്‍.എസ്.എസ്സിന്റെ ചിത്രവും കുറിപ്പിനൊപ്പം അവര്‍ പങ്കുവെച്ചു. എന്നാല്‍ ഇത് വാര്‍ത്തയായതിന് പിന്നാലെ പ്രിയാ വര്‍ഗീസ് പോസ്റ്റ് പിന്‍വലിച്ചു.

അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല, അത് യാഥാര്‍ഥ്യമാകണം. എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ പദവിയിലിരുന്ന് കുഴി വെട്ടാന്‍ പറയുന്നത് അധ്യാപന പരിചയമാകില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഡപ്യൂട്ടേഷന്‍ കാലത്ത് പ്രിയാ വര്‍ഗീസ് എന്തു പഠിപ്പിച്ചുവെന്നും കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.

തനിക്ക് 10 വര്‍ഷത്തെ അധ്യാപനപരിചയം ഉണ്ടെന്നായിരുന്നു പ്രിയാ വര്‍ഗീസിന്റെ നിലപാട്. അതേസമയം, ഗവേഷണകാലം അധ്യാപനമായി കാണാനാവില്ലെന്നാണ് യുജിസി കോടതിയെ അറിയിച്ചത്.

കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയാനിരിക്കെയാണ് പ്രിയാ വര്‍ഗീസിന്റെ ഫേസ്ബുക്ക് പ്രതികരണം വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

Content Highlights: priya varghese responds to high court criticism through facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented