പ്രിയ വര്‍ഗീസിനെതിരായ കോടതിവിധി; വിജയിച്ചത് ജോസഫ് സ്‌കറിയ നടത്തിയ നിയമ പോരാട്ടം


Joseph Scaria | Photo: MBTV

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ നടത്തിയ നിയമ പോരാട്ടങ്ങളാണ് ഇതോടെ ഫലം കാണുന്നത്. പ്രിയാ വര്‍ഗീസ് അയോഗ്യയാവുന്നതോടെ തൊട്ടുപിന്നിലുള്ള ജോസഫ് സ്‌കറിയ പട്ടികയില്‍ മുന്നിലെത്തുകയും തസ്തികയില്‍ നിയമനത്തിന് യോഗ്യനാവുകയും ചെയ്യും.

മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കഴിഞ്ഞ വര്‍ഷം നവംബറിലാണ് തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപിക പ്രിയാവര്‍ഗീസിന് ഒന്നാം റാങ്കും ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കും നല്‍കിക്കൊണ്ടുള്ള പട്ടിക പുറത്തിറങ്ങിയത്. ഈ പട്ടികയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കുകയും നിയമനം നടത്തുകയും ചെയ്തു. എന്നാല്‍ പ്രിയ വര്‍ഗീസിന് യുജിസി ചട്ടങ്ങള്‍ പ്രകാരം മതിയായ അധ്യാപന പരിചയം ഇല്ലെന്നും നിയമനം റദ്ദ് ചെയ്യണം എന്നും എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മറ്റി ഗവര്‍ണറെ സമീപിച്ചു.പ്രിയ വര്‍ഗീസിന് കേരള വര്‍മ കോളേജില്‍ മൂന്ന് വര്‍ഷത്തെ സേവന പരിചയം മാത്രമേ ഉള്ളൂ എന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനൊപ്പം കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ട് വര്‍ഷം എന്‍എസ്എസ് കോര്‍ഡിനേറ്ററായും മൂന്ന് വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ അസോസിയേറ്റ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷക്കാലത്തെ ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

25 വര്‍ഷക്കാലത്തെ അധ്യാപന പരിചയവും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും സ്വന്തമായുള്ളയാളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയ. മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരാണ് പട്ടികയിലെ മറ്റുള്ളവര്‍. നിയമനത്തിനെതിരെ ജോസഫ് സ്‌കറിയ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലവും ഡെപ്യൂട്ടേഷന്‍ കാലവും അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നടത്തിയതെന്നും നിയമനത്തിന് മതിയായ അധ്യാപനപരിചയമില്ലെന്നും സ്‌കറിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

യു.ജി.സി. റെഗുലേഷന്‍-2018 പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലിചെയ്യുന്ന അധ്യാപകന്‍ എഫ്.ഡി.പി. വ്യവസ്ഥയില്‍ മുഴുവന്‍സമയ ഗവേഷണത്തിന് പോകുന്ന കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് കൃത്യമായ നിര്‍ദേശമുണ്ട്. ഇത് വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണ്. ഇത് ലംഘിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ നിയമിച്ചത്.

സ്‌കറിയയുടെ വാദങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടായിരുന്നു കോടതിയും ഈ ഹര്‍ജി പരിഗണിച്ചത്. പ്രിയ വര്‍ഗീസിന്റെ യോഗ്യതയെന്താണെന്നത് കോടതി എണ്ണിയെണ്ണി ചോദിച്ചു. യുജിസി ചട്ടങ്ങള്‍ അവഗണിക്കാനാവില്ലെന്നും പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നും കോടതി വിധിയെഴുതി.

ഒന്നാം റാങ്കുകാരിയുടെ രാഷ്ട്രീയ ബന്ധങ്ങളാണ് ഹര്‍ജി നല്‍കാന്‍ പ്രേരിതമായതെന്ന് ജോസഫ് സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖം നടത്തിയവര്‍ നല്ലരീതിയിലാണ് ഇടപെട്ടത്. എന്നാല്‍ നിയമന തീരുമാനം ചുരുക്ക ചിലയാളുകളുടേതായിരുന്നുവെന്നാണ് മനസിലാക്കുന്നത്. സര്‍വകലാശാലകളില്‍ ഇത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലാത്തതിന്റെ പേരില്‍ കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടരുതെന്ന് ആഗ്രഹമുണ്ടെന്നു അദ്ദേഹം പറഞ്ഞു.

Content Highlights: priya varghese in eligible higcourt approved prof joseph scarias plea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented