'കോടതിയോട് ആദരവ് മാത്രം'; ഹൈക്കോടതി വിധി പറയാനിരിക്കെ പ്രിയ വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


കഴിഞ്ഞദിവസത്തെ കുഴിവെട്ട് പരാമര്‍ശം ഓര്‍ക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും പുറത്തുവന്നിരിക്കുന്നത്. 

പ്രിയ വർഗീസ് | Photo:facebook.com/priya.varghese.5492

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള തന്റെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. 'അര്‍പ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പംനിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട്' എന്നാണ് പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞദിവസത്തെ കുഴിവെട്ട് പരാമര്‍ശം ഓര്‍ക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും പുറത്തുവന്നിരിക്കുന്നത്.



പ്രിയ വര്‍ഗീസിന്റെ നിയമനവിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം കോടതിപരാമര്‍ശം. ഇതിനുപിന്നാലെ 'നാഷണല്‍ സര്‍വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയ വര്‍ഗീസ് രംഗത്തെത്തി. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇത് പിന്നീട് ഫെയ്‌സ്ബുക്കില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു.


Content Highlights: priya varghese facebook post before highcourt verdict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented