'ഇതൊക്കെ എങ്ങനെ യോഗ്യതയായി ?' പ്രിയ വര്‍ഗീസിന്റെ അയോഗ്യതകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി


പ്രിയാ വർഗീസ് |ഫോട്ടോ:facebook.com/priya.varghese.5492

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന ഹൈക്കോടതിവിധി അവരുടെ അയോഗ്യതകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട്. നിയമനം ലഭിക്കുന്നതിന്‌ ആവശ്യമായ അധ്യാപന പരിചയം ഇല്ലെന്ന് തന്നെ ഹൈക്കോടതി വ്യക്തമാക്കി. നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു വിധി.

കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്



  • അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി കണക്കാക്കാനാവില്ല.
  • അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകയ്ക്ക് വേണ്ടത് എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ്.
  • പ്രിയ വര്‍ഗീസ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ആവശ്യമായ കാലം പ്രവര്‍ത്തിച്ചിട്ടില്ല.
  • പഠിപ്പിച്ചാലേ അധ്യാപന പരിചയമാവൂ. ഗവേഷണകാലം അധ്യാപന പരിചമല്ല.
  • പിഎച്ച്ഡി കാലയളവ് ഫെലോഷിപ്പോടുകൂടിയാണ്. ഇത് ഡെപ്യൂട്ടേഷനിലാണ്. ഈ സമയം അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്.
  • അധ്യാപക വേഷം അഴിച്ചുവെച്ച് വിദ്യാര്‍ഥിയായി മാറുന്ന ഈ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
  • എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
  • ഇവയെല്ലാം സ്‌ക്രൂട്ടണി കമ്മിറ്റി എങ്ങനെ യോഗ്യതയായി കണക്കാക്കിയെന്ന് കോടതി ചോദിച്ചു.
  • യുജിസി നിബന്ധനകള്‍ മറികടക്കാനാവില്ല. യുജിസി റഗുലേഷന്‍ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ പരിചയ സമ്പത്ത് വേണം.

Content Highlights: priya vargese ineligibilities cited by high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented