സ്വകാര്യ സര്‍വകലാശാല: പച്ചക്കൊടിവീശി സി.പി.എം, പരിഷ്‌കാരം അനിവാര്യമെന്ന് മുഖ്യമന്ത്രി


പി.കെ. മണികണ്ഠന്‍

സ്വകാര്യ സര്‍വകലാശാലകള്‍ ഇടതുനയത്തിനു വിരുദ്ധമാണോയെന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തതവരുത്തും.

Photo: Mathrubhumi

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സി.പി.എം. പച്ചക്കൊടി വീശുന്നു. ഇതിനായി 'കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍' കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇ.എം.എസ്. അക്കാദമിയില്‍ നടന്ന പ്രത്യേക ശില്പശാലയിലാണ് ഈ ധാരണ. ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തല്‍ അനിവാര്യമാണെന്നും ഇതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ സര്‍വകലാശാലകള്‍ ഇടതുനയത്തിനു വിരുദ്ധമാണോയെന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തതവരുത്തും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി., എ.കെ.പി.സി.ടി.എ., ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവയുടെയും എസ്.എഫ്.ഐ.യുടെയും പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.



സി.പി.എം. സംസ്ഥാന നേതൃയോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കും. സ്വയംഭരണ കോളേജുകളെ കല്പിത സര്‍വകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി.

എന്നാല്‍, കല്പിതപദവിയുള്ള സ്ഥാപനങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാനേജ്മെന്റുകള്‍ക്കാണ് അധികാരമെന്നിരിക്കേ, അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ ശമ്പളംനല്‍കുന്നതിനെ മന്ത്രിമാരടക്കമുള്ളവര്‍ എതിര്‍ത്തു. ഒടുവില്‍, സ്വകാര്യ സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന ധാരണയിലെത്തി. സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയമുക്തമാക്കണമെന്ന കമ്മിഷന്‍ ശുപാര്‍ശയില്‍ മന്ത്രിമാരും സിന്‍ഡിക്കേറ്റ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും എതിര്‍പ്പറിയിച്ചു.

ഈ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് ധാരണ. സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്ന ശുപാര്‍ശ പരിഗണിക്കും.

വി.സി. നിയമനം: ഗവര്‍ണറുടെ ആവശ്യംതള്ളി കേരള സര്‍വകലാശാല

തിരുവനന്തപുരം : വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം കേരള സര്‍വകലാശാല നിരാകരിച്ചു. ഗവര്‍ണര്‍ വിജ്ഞാപനംചെയ്ത രണ്ടംഗ സെര്‍ച്ച് കമ്മിറ്റി നിയമാനുസൃതമല്ലെന്ന സെനറ്റ് തീരുമാനം ആവര്‍ത്തിച്ചാണ് കേരള വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ള തിങ്കളാഴ്ച കത്തയച്ചത്.

സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചൊവ്വാഴ്ച ചേരും. വി.സി. നിയമനപ്രശ്‌നം അജന്‍ഡയില്‍ ഇല്ലെങ്കിലും വിഷയം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ പറഞ്ഞു.

ഗവര്‍ണറുടെ ആവശ്യം നിരാകരിക്കപ്പെട്ടതിനാല്‍ രാജ്ഭവനും നിയമസാധ്യതകള്‍ ആരാഞ്ഞിട്ടുണ്ട്. നിലവിലെ വി.സി.യുടെ കാലാവധി ഒക്ടോബര്‍ 24-ന് അവസാനിക്കും. സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസംകൂടി നീട്ടാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. അതിനാല്‍, ഒരു അവസരംകൂടി സര്‍വകലാശാലയ്ക്കു നല്‍കാനുള്ള സാധ്യതയും രാജ്ഭവന്‍ തള്ളുന്നില്ല.

നിലവില്‍ വിജ്ഞാപനംചെയ്ത രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോവാനാണ് മറ്റൊരു സാധ്യത. അസാധാരണ സാഹചര്യത്തില്‍ സെനറ്റ് പിരിച്ചുവിടാനുള്ള അധികാരവും ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്കുണ്ട്. ഇതടക്കമുള്ള വിഷയങ്ങളില്‍ നിയമോപദേശം തേടിയതായാണ് സൂചന.

Content Highlights: Private University CPM Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented