വിദ്യാർഥികൾ സീറ്റിലിരിക്കുന്നു; കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽപണിമുടക്ക്


മുപ്പതിലേറെ കുട്ടികൾ ഒരേബസിൽ തന്നെ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. 

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കണ്ണൂർ: തലശ്ശേരി - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കൈയടുക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. ഇതോടെ യാത്രക്കാർപെരുവഴിയിലായി.

രാവിലെ 10 മണിയോടു കൂടിയാണ് കണ്ണൂർ - തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മുപ്പതിലേറെ കുട്ടികൾ ഒരേബസിൽ തന്നെ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.



ഒരാഴ്ച മുമ്പ് തലശ്ശേരിയിൽ ഏതാനും വിദ്യാർഥികളെ മഴയത്ത് നിർത്തി എന്നതിന്റെ പേരിൽ സിഗ്മ എന്ന ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സമരം എന്നാണ് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നത്. യൂണിയൻ നേതാക്കളുമായി വൈകുന്നേരത്തോടെ ചർച്ച ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: private bus strike in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented