പ്രതീകാത്മക ചിത്രം (ഇടത്), ഗോപിനാഥൻ (വലത്)
പാലക്കാട്: ഒരു തീരുമാനം ഉണ്ടാകാതെ ബസ് സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങളുമായി ഇതുവരെ സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ട് രൂപക്ക് യാത്ര ചെയ്യേണ്ട വിദ്യാർഥികളെ 17 രൂപക്ക് കൊണ്ടുപോകാം. നൂറ്റമ്പതും ഇരുന്നൂറും രൂപക്ക് വരെ യാത്ര ചെയ്യേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടും സംസ്ഥാനത്തെ ബസുടമകളെ വിളിച്ചു വരുത്തി സർക്കാർ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ശരിയാക്കിത്തരും എന്ന് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം തീരില്ല. അതു കൊണ്ട് യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ഗോപിനാഥൻ പറഞ്ഞു.
അതേസമയം സ്വകാര്യ ബസ് സമരം കാരണം സ്കൂളിലേക്കെത്താൻ കഴിയാതെ വിദ്യാർഥികൾ വലയുകയാണ്. ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന വിദ്യാർഥികളേയാണ് സമരം കൂടുതലായും വലയ്ക്കുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതൽ യാത്രാപ്രശ്നം നേരിടുന്നത്. പരീക്ഷകൾ നടക്കുന്ന സമയമായത് കൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. ബസ് ഇല്ലാത്തത് കാരണം പലരും പരീക്ഷയ്ക്ക് എത്താൻ സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലാകട്ടെ തിക്കിത്തിരക്കിയാണ് യാത്ര.
Content Highlights: Private bus strike continues in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..