സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് ഏകാശ്രയമായ കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി പറ്റാൻ തിക്കും തിരക്കും. ഇതിനിടയിൽ കുട്ടി ബസ്സിനുള്ളിൽ കയറിപ്പറ്റി തിരക്കിനിടയിൽ അമ്മയ്ക്ക് ബസ്സിൽ കയറാനാകാത്തതിനാൽ ബസ്സിലെ യാത്രക്കാർ അകത്തുപെട്ട കുട്ടിയെ ബസ്സിൻ്റെ ജനലിനുള്ളിലൂടെ പുറത്തേക്ക് കൊടുക്കുന്നു. മലപ്പുറം തിരൂരിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. ജനത്തെ വലച്ച് സമരം ശക്തമായി തുടരുമ്പോഴും സമരം അവസാനിപ്പിക്കാനുള്ള ശ്രമം ഇരുഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയരുകയാണ്.
പരീക്ഷാ കാലമായതിനാല്‍ സ്കൂളിലേക്ക് എത്തേണ്ട വിദ്യാര്‍ഥികളും ജോലിക്ക് പേകേണ്ടവരും ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര പോകേണ്ടവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്വന്തം വാഹനമില്ലാത്തവര്‍ വലിയ പണംചെലവാക്കി ഓട്ടോറിക്ഷയും ടാക്സിയും ഏര്‍പ്പാടാക്കിയാണ് കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നത്. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുപണിമുടക്ക് കൂടി വരുന്നതോടെ ജനത്തിന്റെ ദുരിതം ഇരട്ടിയാകും.
കെഎസ്ആര്‍ടി ബസുകള്‍ പരമാവധി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് കുറവില്ല. എല്ലാ ജില്ലകളിലും നിറഞ്ഞുകവിഞ്ഞാണ് കെഎസ്ആര്‍ടി ബസുകള്‍ ഓടുന്നത്. സ്റ്റാന്‍ഡില്‍നിന്ന് വിടുമ്പോള്‍ തന്നെ ബസില്‍ നിറയെ ആളുകളാണ്. അതിനാല്‍ വഴിയില്‍ മണിക്കൂറുകളോളം കാത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറാനാകാത്ത സാഹചര്യവുമുണ്ട്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് ബസ് ഉടമകള്‍ സമരത്തിനിറങ്ങിയത്. അതേസമയം ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനിക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങള്‍ പരിഗണിക്കണമെന്നും 30-ാം തീയതിയിലെ എല്‍ഡിഎഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകുവെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.
ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നും ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ലെന്നും സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ ആരോപിച്ചു.
Content Highlights: private bus strike continues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..