കൊച്ചിയില്‍ സ്വകാര്യ ബസിന്റെ നിയമലംഘനം: ഇടതുവശത്തുകൂടി മറികടക്കുന്നതിനിടെ കാറിലിടിച്ചു | വീഡിയോ


മാതൃഭൂമി ന്യൂസ്

അപകടമുണ്ടാക്കിയ ബസിന്റെ ദൃശ്യം

കൊച്ചി: പാലാരിവട്ടത്ത് ഇടതുവശത്തുകൂടി കാറിനെ മറികടക്കുന്നതിനിടയില്‍ സ്വകാര്യ ബസ് കാറിന്റെ പിന്നിലിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഷാന എന്ന സ്വകാര്യ ബസ്സാണ് കാറിന്റെ പിന്നിലിടിച്ചത്. കാറിലിരുന്ന് ചിത്രീകരിച്ച വീഡിയോയില്‍ അമിതവേഗത്തില്‍ വരുന്ന ബസ് ഇടത് വശത്തുകൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടിക്കുന്നത് വ്യക്തമാണ്. കാറിന്റെ ചില്ലുകള്‍ തകരുന്നതും ദൃശ്യങ്ങളില്‍ കാണാം.



സമാനമായ സംഭവങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓവര്‍ടേക്കിംഗ് പാടില്ലെന്നും ശക്തമായ രീതിയില്‍ ഹോണ്‍ മുഴക്കരുതെന്നും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനം കൈകാര്യം ചെയ്യുന്ന വാര്‍ത്തകള്‍ വീണ്ടും പുറത്തുവരുന്നത്.


Content Highlights: private bus hits a car at palarivattom kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented