കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി


നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടെ ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Santhosh
സന്തോഷ്

കക്കോടി: കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ഒപ്പം ജോലി ചെയ്തിരുന്നവരും ബസ് ഉടമയും പറയുന്നു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടര മാസം ബസ്സുകള്‍ ഓടിയിരുന്നില്ല. പിന്നീട് ചാര്‍ജ് വര്‍ധിപ്പിച്ച് ബസ്സുകള്‍ ഓടി. കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് ഉടമകള്‍ തീരുമാനിച്ചിരുന്നു. സന്തോഷ് ജോലിചെയ്യുന്നതുള്‍പ്പെടെയുള്ള ബസുകള്‍ തിങ്കളാഴ്ച ഓടേണ്ടതില്ലെന്ന് നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത സാമ്പത്തിക ബാധ്യതകളുള്ള സന്തോഷെന്ന് വീട്ടുകാര്‍ പറയുന്നു.

സന്തോഷിന്റെ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടെ ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ബസ്സില്‍ ജോലിചെയ്യുന്ന സന്തോഷ് അടക്കമുള്ളവരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കനത്ത നഷ്ടം സഹിച്ച് ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ബസ് ഉടമ പറഞ്ഞു.

പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Private bus driver commits suicide

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented