File Photo - Mathrubhumi
മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍നിന്ന് എത്തിയ സംഘത്തിലെ ഒരാള്‍ക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍നിന്ന് കൊച്ചിവഴി മാര്‍ച്ച് 22 ന് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ.
പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ സ്വദേശിയായ 58 കാരനാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്‍ദനിലേക്ക് പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങി. സ്ഥിതി മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്നാണ് ഡല്‍ഹിവഴി നാട്ടിലെക്ക് തിരിച്ചത്. സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മാര്‍ച്ച് 22 ന് കൊച്ചിയിലെത്തിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എല്ലാവരെയും ക്വാറന്റീനിലേക്കു മാറ്റിയിരുന്നു.
Content Highlights: Prithviraj Jordan COVID 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..