പരോള്‍ തടവുപുള്ളികളുടെ മടക്കം: സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോള്‍ ലഭിച്ചവർക്ക് ജയിലിലേക്ക് മടങ്ങാൻ നൽകിയ നിര്‍ദേശത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബുധനാഴ്ച കാലത്ത് 10.30 ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

കോവിഡ് വ്യാപന സമയത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുപുള്ളികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ എങ്ങനെയാണ് തടവുപുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇന്നലെ ആയിരുന്നു തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടിയിരുന്നത്. നെട്ടൂര്‍ തുറന്ന ജയിലിലെ തടവുകാരനായ ആലപ്പുഴ സ്വദേശി ഡോള്‍ഫി ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡോള്‍ഫിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു, അഭിഭാഷകരായ സുബാഷ് ചന്ദ്രന്‍, സായൂജ് മോഹന്‍ ദാസ്, കവിത സുബാഷ് എന്നിവരാണ് ഹാജരായത്.

കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്തിന്റെ പരോള്‍ ഒക്ടോബര്‍ 31 വരെ നീട്ടിനല്‍കാന്‍ ബന്ധപ്പെട്ട അധികാരികളോട് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് നിര്‍ദേശമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Content Highlights: Prisoners' Parole- Supreme Court Notice to Government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented