മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നു | screengrab mathrubhumi News
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് പോലീസ്, ജയില്‍ പരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട്.
കുറ്റവാളികളെ നിയന്ത്രിക്കാന്‍ പ്രത്യേക പോലീസ് നിയമം നിര്‍മിക്കണമെന്നും കാപ്പാ നിയമപ്രകാരം കുറ്റവാളികളെ ജയിലില്‍ അടയ്ക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് അധികാരം നല്‍കണമെന്നും പരിഷ്കരണ സമിതി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിനെ കൂടുതല്‍ ജനകീയമാക്കുക അതേസമയം തന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് അധ്യക്ഷനായ സമിതിയില്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ്, ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.
ഇന്ന് രാവിലെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിത്. കാപ്പാനിയമപ്രകാരം കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനുള്ള അധികാരം ഇപ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ജില്ലാകളക്ടര്മാരാകട്ടെ വലിയ തിരക്കുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് പലപ്പോഴും ഇക്കാര്യങ്ങള്‍ കൃത്യമായി നോക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഈ അധികാരം നല്‍കണം.
കുറ്റവാളികെ നിയന്ത്രിക്കാന്‍ തമിഴ്നാട്, കര്‍ണാടക മാതൃകയില്‍ സംസ്ഥാനത്ത് പോലീസ് നിയമം കൊണ്ടുവരണം.
ജോലിയില്‍ ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യണം. അഴിമതിക്കാരായിട്ടുള്ള ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കരുത്.
ജയിലില്‍ നിന്ന് കുറ്റവാളികളെ വിചാരണചെയ്യാനായി കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനാല്‍ പ്രതികളെ ജയിലില്‍ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 162 പേജുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlight: Prison Reform Committee Report submitted to CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..