പിണറായിക്ക് പിറന്നാള്‍ ആശംസിച്ച് മോദി; 'ഹാപ്പി ബെര്‍ത്ത് ഡേ കോമ്രേഡ്' എന്ന് സ്റ്റാലിന്‍


നരേന്ദ്ര മോദി, പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ| Photo: ANI, PTI

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ദീര്‍ഘായുസ്സും ആരോഗ്യപൂര്‍ണമായ ജീവിതവും നേര്‍ന്നുകൊണ്ടുള്ളതാണ് ആശംസ.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ എന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തിന്റെ പ്രതിരോധക്കോട്ട സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡതയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് തെളിയിച്ചു കൊടുക്കാനും താങ്കള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, എന്നും സ്റ്റാലിന്‍ ആശംസയില്‍ പറയുന്നു.

Also Read

ഈ സന്ദർഭത്തിൽ പരാതി വന്നത് ദുരൂഹം, സർക്കാർ ...

ഹിന്ദുവാണ്... വേണമെന്ന് തോന്നിയാൽ ബീഫ് ...

പിണറായി വിജയന്റെ 77-ാം പിറന്നാള്‍ ആണ് ചൊവ്വാഴ്ച. 1944 മെയ് 24-ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയന്റെ ജനനം. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാര്‍ഥ ജന്മദിനം 1945 മേയ് 24നാണെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയത്.

Content Highlights: prime minister narendra modi and mk stalin extends birthday wish to pinarayi vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented