ഫാന്‍സിനമ്പര്‍ ലേലംവരെ കാത്തിരിക്കേണ്ട, താത്കാലിക നമ്പറില്‍ ഓടിക്കാം; പ്രൈസിക്ക് കോടതിയുടെ അഭിനന്ദനം


അമൃത എ.യു.

തമിഴ്‌നാട്ടില്‍ പോയി വാഹനമെടുത്താല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുകയും വാഹനം നിരത്തിലിറക്കുന്നതിനും സാധിക്കും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതിന് സാധിക്കില്ല.

5252 എന്ന നമ്പരിലുള്ള പ്രൈസിയുടെ ഭർത്താവിന്റെ വാഹനം, പ്രൈസി

കൊച്ചി: 'ടാക്‌സും ഇന്‍ഷുറന്‍സും വാറണ്ടിയും എല്ലാമായി വലിയൊരു തുക അടച്ചു. എന്നിട്ടും ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ ഓടിക്കാന്‍ അനുവാദമില്ല.' ഇത് അനീതിയല്ലാതെ മറ്റെന്താണെന്ന് ചോദിക്കുകയാണ് അഭിഭാഷകയും എറണാകുളം വടുതല സ്വദേശിനിയുമായ പ്രൈസി ജോസഫ്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് പ്രൈസി.

ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ ഓടിക്കാനനുവദിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിടുകയായിരുന്നു.പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍, താത്കാലിക രജിസ്ട്രേഷനില്‍ നിരത്തിലിറക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം ഹര്‍ജിക്കാരിക്ക് കൈമാറിയില്ല. ഫാന്‍സി നമ്പറിന്റെ ലേലം മൂന്നുമാസത്തിനുശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്‌ട്രേഷനില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കണം എന്നായിരുന്നു പ്രൈസിയുടെ ആവശ്യം.

'ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടേയും വാഹനങ്ങളുടെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവിന്റേയും എന്റേയും മകളുടേയും കാറിന്റെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവ് ജോയിയുടെ ജന്മദിനം മെയ് രണ്ടിനാണ്. അതാണ് പിന്നീട് വാഹനങ്ങളുടെ നമ്പരായി മാറിയത്. ഞങ്ങളുടെ വിവാഹ ശേഷം സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ വണ്ടികള്‍ക്കും 5252 എന്നാണ് നമ്പര്‍. പക്ഷേ ടാക്‌സും ഇന്‍ഷുറന്‍സും വാറണ്ടിയും എല്ലാമായി വലിയൊരു തുക അടച്ചിട്ടും ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ ഓടിക്കാന്‍ അനുവാദമില്ല. ഇത് വലിയ അനീതിയാണ്.' പ്രൈസി ജോസഫ് പറയുന്നു.

തമിഴ്‌നാട്ടില്‍ പോയി വാഹനമെടുത്താല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുകയും വാഹനം നിരത്തിലിറക്കുന്നതിനും സാധിക്കും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതിന് സാധിക്കില്ല. ഇനി ഇഷ്ട നമ്പറിന് വേണ്ടി രണ്ടോ മൂന്നോ മാസം കാത്തിരുന്നതിന് ശേഷം ലേലം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം രൂപയൊക്കെ വരുകയാണെങ്കില്‍ അത് അവസാനം വേണ്ടായെന്ന് വെക്കുകയും ചെയ്യേണ്ടി വരും. കിട്ടുമെന്ന് ഉറപ്പില്ലാത്തതിന് വേണ്ടി അപ്പോള്‍ നമ്മള്‍ പണം കൊടുത്തതിന് ശേഷം കാത്തിരിക്കേണ്ടി വരുന്നു എന്നതാണ്. വാഹന ഡിസ്ട്രിബ്യൂട്ടേഴ്‌സായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്റെ കൂട്ടുകാര്‍ തന്നെ ഒരുപാട് പേരെ വാഹനങ്ങള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതായി അറിയാം. റോഡ് ടാക്‌സും ഇന്‍ഷുറന്‍സുമെല്ലാം അടച്ചതിന് ശേഷം മാസങ്ങളോളം ഇത്തരത്തില്‍ നമ്പറിന് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. വണ്ടി റോഡില്‍ ഇറക്കാന്‍ കഴിയാതെയിരിക്കുകയാണ്. ആരും ഇതുവരേയും കോടതിയിലേക്ക് പോയിട്ടില്ലെന്ന് മാത്രം.- പ്രൈസി ജോസഫ് പറഞ്ഞു.

അതേസമയം മോട്ടോര്‍വാഹന നിയമത്തില്‍ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോള്‍ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്നും അനിശ്ചിതമായി കാത്തിരിക്കണമെന്നത് വിവേചനമാണെന്നും കോടതി വിലയിരുത്തി. അതേസമയം പ്രൈസിക്ക് കുടംബവുമായി ഉള്ള ബന്ധത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

Content Highlights: Pricey can drive the vehicle with a temporary number, court has allowed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented