വീണ ചിറയ്ക്കൽ, ആഖിൻ മരിയ, പ്രേം ശശി
തിരുവനന്തപുരം: 2022-ലെ പ്രേംനസീര്‍ സുഹൃത് സമിതിയുടെ മാധ്യമ അവാര്‍ഡില്‍ മാതൃഭൂമിക്ക് നാല് പുരസ്കാരങ്ങള്‍. മികച്ച ന്യൂസ് ചാനലിനുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസ് കരസ്ഥമാക്കി. മാതൃഭൂമി ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്‍റ് റൈറ്റർ വീണാ ചിറയ്ക്കലിന്റെ 'വിലക്കണോ ലൈംഗിക വിദ്യാഭ്യാസം' എന്ന പരമ്പരയ്ക്ക് സ്‌പെഷ്യല്‍ സ്റ്റോറിക്കുള്ള പുരസ്കാരം ലഭിച്ചു. മാതൃഭൂമി ന്യൂസിന്റെ എസ്. പ്രേംശശി മികച്ച ന്യൂസ് ക്യാമറമാനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മാതൃഭൂമിയുടെ നീലേശ്വരം ബ്യൂറോ പ്രാദേശിക ലേഖിക ആഖിന്‍ മരിയയ്ക്കാണ് മികച്ച പ്രാദേശിക റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം.
പ്രേംനസീര്‍ സുഹൃത് സമിതിയും ടി.എം.സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്‌നോളജിയും സഹകരിച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിക്കപ്പെട്ടതും സംപ്രേഷണം ചെയ്തതുമായ വിവിധ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
Content Highlights: Premnaseer State Press and Media Award Announced; Three awards for Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..