കുഞ്ഞുമെത്തകള്‍ സാക്ഷി; ചേര്‍ത്ത് നിര്‍ത്താനാവാതെ മണ്ണിലേക്ക് മറഞ്ഞു അവരുടെ സ്വപ്‌നങ്ങള്‍


പ്രസവവേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടൊ?. എന്ന് ചോദിച്ച് ഷെരീഫ് കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ണീരോടെയെല്ലാതെ ആര്‍ക്കും വായിച്ച് തീര്‍ക്കാന്‍ കഴിയില്ല.

Photo: facebook.com|fathimathahani.nc

കോഴിക്കോട്: ഗര്‍ഭസ്തരം പൊട്ടിയിട്ട് പോലും ഭാര്യയ്ക്ക് കോവിഡിന്റെ പേരില്‍ ചികത്സ കിട്ടാതെ ആശുപത്രികള്‍ തോറും അലഞ്ഞ് നടക്കുമ്പോഴും എന്‍.സി ഷെരീഫിന് ഉറപ്പുണ്ടായിരന്നു തന്റെ രണ്ട് കുഞ്ഞുമക്കള്‍ക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന കുഞ്ഞു മെത്തയില്‍ അവരെ ചേര്‍ത്തുകിടത്തി കാണാമെന്ന്. എപ്പോഴും ആശുപത്രിയില്‍ പോവേണ്ടി വരുമെന്ന് പ്രതീക്ഷിച്ച് വാങ്ങിവെച്ചതായിരുന്നു അവ. കഠിനമായ വേദനവന്ന് പിടയുമ്പോഴും ഒന്നും വരില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും കോവിഡിന്റെ പേരില്‍ ലംഘിക്കപ്പെട്ടപ്പോള്‍ തുണിയില്‍ പൊതിഞ്ഞ കുഞ്ഞു ശരീരങ്ങളെ മണ്ണിലേക്കെടുക്കുന്നതിന് സാക്ഷിയായി ആംബുലന്‍സിസില്‍ തന്നെയിരിപ്പുണ്ട് ഷെരിഫ് തന്റെ മക്കള്‍ക്കായി കരുതിവെച്ചതെല്ലാം.

ഷെരീഫിനെ ടാഗ് ചെയ്തുകൊണ്ട് ഫെയ്‌സ്ബുക്ക് പേജിലേക്ക് സുഹൃത്തുക്കള്‍ ആ കുഞ്ഞുമെത്തകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ കണ്ണൂനീര്‍ വാര്‍ക്കുകയാണ് ഷെരീഫിനെ അറിയുന്നവരെല്ലാം. പ്രസവവേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടൊ?. എന്ന് ചോദിച്ച് ഷെരീഫ് കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ണീരോടെയെല്ലാതെ ആര്‍ക്കും വായിച്ച് തീര്‍ക്കാന്‍ കഴിയില്ല.

ഷെരീഫ് ചോദിക്കുന്നു, ഗര്‍ഭപാത്രത്തിന്റെ ഉളളില്‍ നിന്ന് ആരംഭിച്ചുള്ള അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഗര്‍ഭാശയസ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തില്‍ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?. അതികഠിനമായ വേദന അനുഭവിച്ച് ലേബര്‍ റൂമില്‍ ഭയപ്പാടോടെ കഴിയുമ്പോള്‍ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വേദനിക്കാത്തവരുണ്ടാകുമൊ? എന്ന് തുടങ്ങി സങ്കടങ്ങളുടെ തിരമാലായാകുന്നു ആപോസ്റ്റുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനടക്കം കേസെടുത്തെങ്കിലും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും. മഞ്ചേരി മെഡിക്കല്‍ കോളേജ് മുതല്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് പതിനാല് മണിക്കൂറോളം ഒരാള്‍ക്ക് അലയേണ്ടിവരികയെന്നത് സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറത്താണെങ്കിലും തനിക്ക് അതും അനുഭവിക്കേണ്ടി വന്നുവെന്ന് പറയുന്നു ഷെരീഫ്.

ഷെരീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രസവ വേദനയാല്‍ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടൊ?. ഗര്‍ഭ പാത്രത്തിന്റെ ഉളളില്‍ നിന്ന് ആരംഭിച്ച് ഗര്‍ഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഗര്‍ഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തില്‍ പോലും നീ കൊവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?. അതികഠിനമായ വേദന അനുഭവിച്ച് ലേബര്‍ റൂമില്‍ ഭയപ്പാടോടെ കഴിയുമ്പോള്‍ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ വേദനിക്കാത്തവരുണ്ടാകുമൊ?.

ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്ണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പോലും നീതി ലഭിച്ചില്ല. ഒന്‍പത് മാസം ഗര്‍ഭിണിയായ അവള്‍ക്ക് ചികിത്സ ലഭ്യമാകാന്‍ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു. ഇത് യു.പിയില്‍ അല്ല. മലപ്പുറത്തും കോഴിക്കോടുമാണ്.

ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എന്റെ ഭാര്യ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. സെപ്റ്റംബര്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഡി.എം.ഒ ഡോ.സക്കീന, നോഡല്‍ ഓഫീസര്‍ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവര്‍ അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി അവള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മഞ്ചേരിയില്‍ അഡ്മിറ്റ് ചെയ്തു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷെ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങള്‍ മറക്കാന്‍ ശ്രമിച്ചു.

ഇനി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും അവള്‍ കരഞ്ഞുപറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ എടവണ്ണ ഇ.എം.സി ആശുപത്രിയില്‍ ചെന്നു. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടര്‍ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയ്ച്ചു. ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു. 'കൊവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവള്‍ക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം'. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങള്‍ വേറെ ആശുപത്രികളില്‍ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയില്‍ നിന്നുള്ള പ്രതികരണം. (സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറായില്ല).

ശനിയാഴ്ച പുലര്‍ച്ചെ അടിവയറ്റിലും ഊരക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.30ന് ഞാന്‍ അവളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉള്‍ക്കൊള്ളാന്‍ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയൊള്ളു എന്നും അവര്‍ പറഞ്ഞു. മറ്റു മാര്‍ഗമില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ ചികിത്സ നല്‍കാനാവില്ലെന്ന വാശിയായിരുന്നു അവര്‍ക്ക്.

അവള്‍ക്ക് വേദന ഇല്ലന്നും നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ലേബര്‍ റൂമില്‍ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫര്‍ ചെയ്ത് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ആവശ്യപ്രകാരം രാവിലെ 8.30 ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ പിന്നീട് വന്ന ഡോക്ടര്‍ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടര്‍ക്ക് അവളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു). എന്നാല്‍ ഇതിനിടയില്‍ അവളെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു. അവള്‍ പ്രസവ വേദനയാല്‍ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നീതി ലഭിച്ചില്ല.

ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോള്‍ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു. പക്ഷെ അവള്‍ അനുഭവിക്കുന്ന വേദനയെ തോല്‍പ്പിക്കാന്‍ എന്റെ ആശ്വാസ വാക്കുകള്‍ക്ക് ആയില്ല. ഇരിപ്പുറക്കാതെ അവള്‍ വാഹനത്തില്‍ നിന്ന് എണീറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ കോട്ടപറമ്പ് ആശുപത്രിയില്‍ എത്തുമ്പോള്‍ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കില്‍ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് ഞാന്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആര്‍.ടി.പി.സി.ആര്‍ വേണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. പ്രിയപ്പെട്ടവള്‍ക്ക് ചികിത്സ ലഭിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നായതോടെ ഞാന്‍ കോഴിക്കോട് അശ്വനി ലാബില്‍ കയറി കൊവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തേടി. 24 മണിക്കൂറിന് ശേഷമേ റിസള്‍ട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാന്‍ ഓമശ്ശേരി ആശുപത്രിയില്‍ വിളിച്ചുപറഞ്ഞു. എന്നിട്ടും അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. അവള്‍ കഠിനമായ വേദനയാല്‍ കരയാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ, ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

പിന്നീട് മുക്കം കെ.എം.സി.ടിയില്‍ വിളിച്ചു. എന്റെ ദയനീയാവസ്ഥ മനസിലാക്കിയ അവര്‍ ചികിത്സ നല്‍കാന്‍ തയ്യാറായി. ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം. സ്‌കാന്‍ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

ആശുപത്രികളില്‍ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡി.എം.ഒ ഡോ.സക്കീനയും എന്നെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നല്‍കി. മന്ത്രിയും ഡി.എം.ഒയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിളിച്ചു.
ഇനി ഇത് ആവര്‍ത്തിക്കരുത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോകടര്‍ക്കെതിരെ നടപടി വേണം. സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസള്‍ട്ട് സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കാന്‍ നടപടി വേണം. ഇത് നടപ്പായില്ലെങ്കില്‍ കൊവിഡ് ഭേദമായ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് തുടര്‍ക്കഥയാകും.

Content Highlights: Pregnant woman denied treatment unborn twins die

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented