വിചാരണത്തടവുകാര്‍ ഏറുന്നു ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി


തടവുകാരുടെ പുനരധിവാസത്തിനും പദ്ധതിവേണം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ജയിലുകളില്‍ വിചാരണത്തവുകാരുടെ എണ്ണംകൂടുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2020-ല്‍ കേരളത്തിലെ ജയിലുകളിലുള്ളവരില്‍ 59 ശതമാനം പേരും വിചാരണത്തവുകാരാണെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതികളെ തടവിലാക്കിയത് എന്നുമുതലെന്ന് കണക്കിലെടുത്ത് വിചാരണ തുടങ്ങണമെന്നുകാട്ടി വിചാരണക്കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കണം. പ്രതികളുടെ കാരണംകൊണ്ടല്ലാതെ വിചാരണ നീണ്ടുപോയാല്‍ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിടാന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചു.

കൊലപാതകക്കുറ്റമടക്കമുള്ള കേസുകളില്‍ അറസ്റ്റിലായി എട്ടുവര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ജാഹിര്‍ ഹുസൈനിന്റെ അപ്പീല്‍ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഇടപെടല്‍. ഹുസൈന് ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വിചാരണത്തടവുകാരുടെ വിഷയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഗൗരവകരമായി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാരുടെ പുനരധിവാസത്തിനടക്കം നടപടിയെടുക്കണം. പുനരധിവാസത്തിനായുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlights: Pre-trial detention Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented