തിരിച്ചറിയൽ പരേഡിൽ വീഴ്ച; ആർഎസ്എസ് - എബിവിപി പ്രവർത്തകരെ കുറ്റവിമുക്തരാക്കി സുപ്രീം കോടതി 


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ്

തിരിച്ചറിയിൽ പരേഡിൽ പ്രതികൾക്ക് ഒപ്പം എത്ര പേരെ പങ്കെടുപ്പിക്കണമെന്ന് ജയിൽ മാന്വവലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളോട് സാമ്യം ഉള്ളവരെയാണ് പരേഡിൽ അണി നിരത്തേണ്ടത്. എന്നാൽ ഈ രണ്ട് വ്യവസ്ഥകളും ആർ.എസ്.എസ്. - എ.ബി.വി.പി. പ്രവർത്തകർ പ്രതികളായ കേസിൽ ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Photo: ANI

ന്യൂഡൽഹി: കോളേജുകളിൽനിന്ന് പ്രീ ഡിഗ്രി മാറ്റിയതിനെതിരെ നടത്തിയ സമരത്തിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസിലെ പ്രതികളായ ആർ.എസ്.എസ്. - എ.ബി.വി.പി. പ്രവർത്തകരെ സുപ്രീം കോടതി വെറുതെ വിട്ടു. കേസിന്റെ ഭാഗമായി പോലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളെ വെറുതെ വിട്ടത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

പ്രീ ഡിഗ്രി മാറ്റി, പ്ലസ് ടു ഏർപ്പെടുത്തിയതിനെതിരെ 2002 ജൂലൈ പന്ത്രണ്ടിന് തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസ്. - എ.ബി.വി.പി. പ്രതിഷേധ സമരത്തിന് നേരെ പോലീസ് ലാത്തി ചാർജ് ഉണ്ടായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് നടന്ന സമരം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ, കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ ആർ.എസ്.എസ്. - എ.ബി.വി.പി. പ്രവർത്തകരെ കോടതി ശിക്ഷിച്ചു. ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

തിരിച്ചറിയിൽ പരേഡിൽ പ്രതികൾക്ക് ഒപ്പം എത്ര പേരെ പങ്കെടുപ്പിക്കണമെന്ന് ജയിൽ മാന്വവലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളോട് സാമ്യം ഉള്ളവരെയാണ് പരേഡിൽ അണി നിരത്തേണ്ടത്. എന്നാൽ ഈ രണ്ട് വ്യവസ്ഥകളും ആർ.എസ്.എസ്. - എ.ബി.വി.പി. പ്രവർത്തകർ പ്രതികളായ കേസിൽ ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തിരിച്ചറിയൽ പരേഡ് നടത്താൻ കാലതാമസം ഉണ്ടായതും പ്രതികളെ വെറുതെ വിടുന്നതിന്റെ കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തിരിച്ചറിയിൽ പരേഡിൽ പങ്കെടുത്ത സാക്ഷികൾക്ക് പരേഡിന് മുമ്പ് തന്നെ കേസിലെ പ്രതികളെ കാണാനുള്ള അവസരം ലഭിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതും തിരിച്ചറിയൽ പരേഡിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Pre-degree strike: Supreme Court acquitted RSS - ABVP activists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented