'ചോരൻ' പോസ്റ്ററിൽനിന്ന്
തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീണ്‍ റാണയ്ക്ക് പോലീസുകാരുമായി അടുത്ത ബന്ധം. പ്രവീണ്‍ നായകനായ സിനിമ സംവിധാനം ചെയ്തത് റൂറല്‍ പോലീസ് എ.എസ്.ഐ. സാന്റോ അന്തിക്കാടാണ്. പ്രവീണ്‍ റാണ തട്ടിപ്പുകാരനാണ് എന്ന് തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് സാന്റോ സിനിമാ സംവിധാനത്തിന് തയ്യാറായത്.
പോലീസിലെ നിരവധി പേര്‍ക്ക് പ്രവീണുമായി ബന്ധമുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. പോലീസില്‍നിന്ന് വിരമിച്ച പലരും ഇപ്പോള്‍ പ്രവീണിന്റെ ജീവനക്കാരാണ്. മുന്‍പ് സി.ഐ.യായിരുന്ന രാജന്, മറ്റൊരു എസ്.ഐ എന്നിവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രവീണിന്റെ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നു.
തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പ്രവീണുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രവീണിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് റൂറല്‍ പോലീസ് ഗ്രൂപ്പ് മേധാവിയായ സാന്റോ പ്രവീണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായത്. ഇതോടെ സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ ചെയര്‍മാനാണ് പ്രവീണ്‍ റാണ. വന്‍ പലിശ വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പാണ് പ്രവീണ്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പതിനൊന്നും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഞ്ചും കുന്ദംകുളം പോലീസ് സ്റ്റേഷനില്‍ ഒന്നും കേസുകള്‍ പ്രവീണിനെതിരെ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയതിനത്തുടര്ന്ന് പ്രവീണിന്റെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.
48 ശതമാനം പലിശ വാഗ്ദാനം ചെയ്തും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.
Content Highlights: praveen rana investment fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..