പ്രവാസിയുടെ ആത്മഹത്യ: എ.ഐ.വൈ.എഫിനെ തള്ളി മുഖ്യമന്ത്രി


സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ല. ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്‍ ആത്മഹത്യ ചെയ്തത് എ ഐ വൈ എഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണെന്നും സംഭവം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഐ വൈ എഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചില്ല. സി പി ഐ മന്ത്രിമാരായ വി എസ് സുനില്‍കുമാറും കെ രാജുവുമാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കിയത്.

കൊടി ഓരോ പ്രസ്ഥാനത്തിന്റെയും വളരെ വിലപ്പെട്ട സ്വത്താണ്. അത് ഓരോ സ്ഥലത്തും കൊണ്ടു പോയി നാട്ടുന്നത് നല്ലതല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ല. ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകകയും ചെയ്തു. എന്നാല്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. വയല്‍ ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഇവര്‍ സുഗതന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതില്‍ മനംനൊന്ത് സുഗതന്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പുനലൂരില്‍ കെട്ടിട നിര്‍മാണം നടന്നത് വയലില്‍ ആയിരുന്നെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളും തുടക്കത്തില്‍ അതിന് എതിരായിരുന്നെന്നും കെ രാജു കൂട്ടിച്ചേര്‍ത്തു.

content highlights: pravasi sugathan suicide pinarayi vijayan criticises aiyf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented