തിരുവനന്തപുരം:  ദുരിതബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പിന് ശ്രമിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പുമായി പ്രശാന്ത് നായര്‍ ഐ.എ.എസ്. കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറയുന്നു. സഹായം എത്തി ലേശം സെറ്റിലായി എല്ലിനിടയില്‍ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്. ഏതായാലും സ്ഥിതിഗതികള്‍ നോര്‍മലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താന്‍പോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു. തമ്മില്‍ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാര്‍ ഉണര്‍ന്ന് കഴിഞ്ഞാല്‍ നമ്മള്‍ സീന്‍ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ ഈ മഹാന്മാര്‍ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ എന്നും അദ്ദേഹം പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ്-1

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാന്‍ പിരിവിടുന്ന കാര്യമല്ല പറയുന്നത്)

ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്‌സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികള്‍ നിങ്ങള്‍ക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വിശ്വസ്തരായ സംഘടനകള്‍ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.

പണമായിട്ട് കൊടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷന്‍. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത, നല്ല ട്രാക്ക് റക്കോര്‍ഡുള്ള സന്നദ്ധ സംഘടനകള്‍. ഉഡായിപ്പുകള്‍ എന്ന് ഫീല്‍ ചെയ്യുന്ന കേസുകള്‍ പോലീസില്‍ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തില്‍ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്‌സ്പ്രഷന്‍ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?

ഫെയ്‌സ്ബുക്ക് പോസ്റ്റ്-2

മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും വേണ്ടത്ര റിലീഫ് മെറ്റീരിയലുകള്‍ മൊബിലൈസായി നല്ല രീതിയില്‍ പലയിടത്ത് നിന്നും എത്തിത്തുടങ്ങിയെന്നും വേണം മനസ്സിലാക്കാന്‍. സന്നദ്ധപ്രവര്‍ത്തകര്‍- യുവതീയുവാക്കള്‍ പ്രത്യേകിച്ച്- തെക്കും വടക്കും തിയറികളും ഈ വര്‍ഷം കൊടുക്കാനുള്ള സ്റ്റാര്‍ട്ടിംഗ് ട്രബിളും ഒക്കെ കാറ്റില്‍ പറത്തി. കാര്യങ്ങള്‍ ലേശം സെറ്റിലായി എല്ലിനിടയില്‍ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്. ഏതായാലും സ്ഥിതിഗതികള്‍ നോര്‍മലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താന്‍പോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു.

തമ്മില്‍ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാര്‍ ഉണര്‍ന്ന് കഴിഞ്ഞാല്‍ നമ്മള്‍ സീന്‍ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ ഈ മഹാന്മാര്‍ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ.

കഴിഞ്ഞ ഏതാനും ദിവസം അവധി ആയിരുന്നല്ലോ. അത് കഴിഞ്ഞു. കൂട്ടിരിക്കാനിനി അല്ലെങ്കിലും പറ്റില്ല. മഴയും മഴക്കെടുതിയുമൊന്നുമല്ലാത്ത ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതിലേക്ക് മടങ്ങട്ടെ.

 

Content Highlights: Some are spreading hatred