ലയൺസ് മീഡിയ ഐക്കൺ 2022 പുരസ്കാരം 'മാതൃഭൂമി' ന്യൂഡൽഹി ചീഫ് കറസ്പോണ്ടന്റ് ഡോ. പ്രകാശൻ പുതിയേട്ടിക്ക് ലയൺസ് ഡിസ്ട്രിക്ട് 318 ഇ ഗവർണർ യോഹന്നാൻ മറ്റത്തിൽ സമ്മാനിക്കുന്നു. അഡ്വ. ശ്രീജ വിനോദ്, ടൈറ്റസ് തോമസ്, എം.വിനോദ് കുമാർ, പി.സുജിത്ത്, എൻ.പി.സി. രഞ്ജിത്ത്, ഡോ.പി.സുധീർ, സെനോൺ ചെക്യാട്ട്, ഇ. അനിരുദ്ധൻ എന്നിവർ സമീപം
കണ്ണൂര്‍: ഈ വര്‍ഷത്തെ ലയണ്‍സ് മീഡിയ ഐക്കണ്‍ പുരസ്കാരം 'മാതൃഭൂമി' ഡല്‍ഹി ചീഫ് കറസ്പോണ്ടന്റ് ഡോ. പ്രകാശന് പുതിയേട്ടിക്ക് സമ്മാനിച്ചു. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ യോഹന്നാന് മറ്റത്തില്‍ സമ്മാനിച്ചു.
കേരളത്തിന് 65 വയസ് തികഞ്ഞിട്ടും ഔദ്യോഗിക ഭാഷ മലയാളമായില്ലെന്നും ഇതിനായി കേരള നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് ഒപ്പിടാനയച്ച ബില്‍ വര്‍ഷങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്നു എന്നുമുള്ള വാര്‍ത്തയ്ക്കാണ് പുരസ്കാരം. പത്രമാധ്യമവിഭാഗത്തിലാണ് പുരസ്കാരം. കാര്‍ഷിക മേഖലയ്ക്ക് നല്കിയ സംഭാവനകളെ പരിഗണിച്ച് ദൃശ്യമാധ്യമ വിഭാഗത്തില്‍
മാതൃഭൂമി ന്യൂസ് കോഴിക്കോട് റീജണല്‍ എഡിറ്റര്‍ കെ. മധുവും പുരസ്കാരത്തിന് അര്‍ഹനായി. മലയാള മനോരമ കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ എ.സി.വി. രഞ്ജിത്തും പുരസ്കാരം ഏറ്റുവാങ്ങി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ലയണ്‍സ് ഡിസ്ട്രിക്ട് 308 ഇ. ഹോട്ടല്‍ ബിനാലെ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ സിനോണ്‍ ചെക്യത്ത് അധ്യക്ഷത വഹിച്ചു. കവി സോമന് കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.സുധീര്‍, ടി.കെ. രജീഷ്, എം.വിനോദ് കുമാര്‍, വിശോഭ് പനങ്ങാട്, അഡ്വ. വിനോദ് ഭട്ടതിരിപ്പാട്, ഫോക്ലോര് അക്കാദമി മുന്‍ സെക്രട്ടറി എം.പ്രദീപ് കുമാര്‍, സി.പി.സദാനന്ദന്, പി.എന്‍.സുരേന്ദ്രന്, ടി.കെ.രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭവനരഹിതര്‍ക്ക് വീട്, കാലുകള്‍ ഇല്ലാത്തവര്‍ക്കായി കൃത്രിമക്കാല്‍, കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ പദ്ധതികള്‍, വിശപ്പു രഹിത നാട് ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി തുടങ്ങിയ ലയണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
Content Highlights: prakashan puthiyetti, K.Madhu, lions club media award, kannur, mathrubhumi, malayalam news, kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..