ബാലഭാസ്‌കര്‍ ചേട്ടനെ പോലെ, അപകടം വന്നപ്പോള്‍ കൂടെനിന്നു-പ്രകാശ് തമ്പി


ബിനില്‍, മിഥുന്‍ സുരേന്ദ്രന്‍/ മാതൃഭൂമി ന്യൂസ്

ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പ്രതികരണവുമായി പ്രകാശ് തമ്പി. ചേട്ടനെ പോലെ കരുതിയ ഒരാള്‍ക്ക് അപകടം പറ്റിയപ്പോള്‍ കൂടെനില്‍ക്കുകയായിരുന്നു. അതില്‍ വലിയ തെറ്റുകാണുന്നില്ലെന്നും പ്രകാശ് തമ്പി കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി പ്രകാശ് തമ്പിയെ 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു. ബാലഭാസ്‌കറിന്റെ അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും അതൊരു അപകടമരണമാണെന്ന നിലപാടുമാണ് പ്രകാശന്‍ തമ്പി സ്വീകരിച്ചത്.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് ഈ നീക്കം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും നന്ദു എന്ന ദൃക്‌സാക്ഷിയും പറയുന്നത് അര്‍ജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ്. എന്നാല്‍ മറ്റൊരു ദൃക്‌സാക്ഷിയായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജി പറഞ്ഞത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി എടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഡി ആര്‍ ഐയില്‍നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ ട്രൂപ്പിലുണ്ടായിരുന്നത് പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് നീക്കം.

content highlights:prakash thampi on balabhaskar's death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented