തിരുവനന്തപുരം: വിഎസിന്റെ പദവി സംബന്ധിച്ച് സിപിഎം തീരുമാനം എടുത്തിട്ടുണ്ടെന്ന് പിബി അംഗം പ്രകാശ് കാരാട്ട്. ഇനി തീരുമാനം എടുക്കെണ്ടത് കാബിനറ്റ്‌ ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഎസിന്റെ കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. പ്രായവും ആരോഗ്യവും പരിഗണിച്ചാണ് വിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നത്. പ്രചാരണത്തില്‍ വിഎസ് സജീവമായിരുന്നല്ലോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് പ്രചാരണവും മന്ത്രിസ്ഥാനവും വ്യത്യസ്തമാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.

ബംഗാളില്‍ ഇനി കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാവില്ല. ബംഗാളില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.