കേരള ബിജെപിയുടെ ചുമതല പ്രകാശ് ജാവദേക്കറിന്; രാധാമോഹന്‍ അഗര്‍വാള്‍ സഹപ്രഭാരി


പ്രകാശ് ജാവദേക്കർ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കായി സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തിന്റെ പ്രഭാരിയാകും (സംസ്ഥാനത്തിന്റെ ചുമതല) . രാധാമോഹന്‍ അഗര്‍വാളാണ് കേരളത്തിന്റെ സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹചുമതല നല്‍കി.

ബിഹാര്‍, ഛത്തീസ്ഗഢ്, ദാദ്ര നഗര്‍ ഹവേലി, ഹരിയാന, ഝാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധര്‍ റാവുവിനാണ് മദ്ധ്യപ്രദേശിന്റെ ചുമതല.

പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗള്‍ പാണ്ഡെക്കും നല്‍കി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാര്‍. സംബിത് പത്രയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

Content Highlights: prakash javadekar in charge of bjp kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented