പ്രകാശ് ജാവദേക്കർ |ഫോട്ടോ:ANI
കോഴിക്കോട്: വികസനത്തിന് കേന്ദ്രം മതിയായ തുക അനുവദിക്കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതി നുണയാണെന്ന് ബിജെപി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കര്‍. ബിജെപി ജനപ്രതിനിധികള്‍ ഉണ്ടോയെന്ന് നോക്കിയല്ല കേന്ദ്രം തുക അനുവദിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കര്‍ കോഴിക്കോട് പറഞ്ഞു.
യഥാര്‍ഥത്തില്‍ കേരള സര്‍ക്കാര്‍ മോദിയെ അഭിനന്ദിക്കണം. യു.പി.എ ഭരണകാലത്ത് കേരളത്തിന് നല്‍കിയതിലും അധികം തുക കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ എല്ലാവരോടും നീതി പുലര്‍ത്തിയിട്ടുണ്ട്. ഇതിനെല്ലാം വ്യക്തമായ കണക്കുകളുണ്ടെന്നും തെറ്റാണെങ്കില്‍ തെളിയിക്കാന്‍ കേരളത്തിലെ ധനമന്ത്രിയേയും നേതാക്കളെയും വെല്ലുവിളിക്കുന്നുവെന്നുവെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
Content Highlights: prakash javadekar against kerala government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..