കാപട്യമെ നിന്റെ പേരോ ചെന്നിത്തല: തിരിച്ചടിച്ച് പ്രദീപ് കുമാര്‍


-

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ ശക്തമായി ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഈ സര്‍ക്കാരിനെ അഭിമാനപൂര്‍വ്വം പിന്തുണക്കുന്ന സാമാജികനാണ് താനെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തില്‍ ഈ സര്‍ക്കാരിനെ പിന്തുണച്ചതാണ് അഭിമാനകരമായ സംഭവം. ബി.ജെ.പി. സര്‍ക്കാരിനെതിരെ നെഞ്ചൂക്കോടെ നിലപാടെടുക്കുന്നത് ഈ കേരള സര്‍ക്കാരല്ലാതെ വേറെ ഏതാണ്. തത്വാധിഷ്ടിത നിലപാടിന്റെ ഭാഗമായാണ് വിമാനത്താവളം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞത് ഈ സര്‍ക്കാരാണ്. ലേലത്തില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടാമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞത് പണ്ട് കെ.വി. തോമസിന്റെ വീട്ടില്‍ വിളിച്ച് സത്കരിച്ചതും വിഴിഞ്ഞം തുറമുഖ കരാര്‍ പോയതും ഓര്‍മ്മ വേണം.

ആ വഴിക്കല്ല ഈ സര്‍ക്കാര്‍ പോകുന്നത്. ശശി തരൂര്‍ ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായ നിലപാടല്ലേ സ്വീകരിച്ചത്. ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചത് ഇപ്പോഴാണെങ്കില്‍, കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് ചോദിച്ചേനെ. സ്വപ്‌നയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ കൈയോടെ പുറത്താക്കി. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധ‌ത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രസഹമന്ത്രി പറയുന്നു. അവിടെ ഭായ് ഭായ് സമീപനമാണ്. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ ഒരുക്കമാണ് നടക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ അനില്‍ അക്കര ബി. ഗോപാലകൃഷ്ണന് കൈമാറുന്നു. ആക്ഷേപം ഉന്നയിക്കാന്‍ വിവരങ്ങള്‍ സപ്ലൈ ചെയ്യുന്നു. ആര് ബി.ജെ.പിക്ക് കോണ്‍ഗ്രസുകാരന്‍. അനില്‍ അക്കരയുടെ ഡാറ്റ ബി.ജെ.പിക്ക് പോയി.

ഫിലമെന്റ് അടിച്ചുപോയ കുറേപേര്‍ ഐ.യു.എം.എല്ലില്‍ അതാ അവിടെ ഇരിക്കുന്നു. പി.എസ്.സിയെക്കുറിച്ച് പറയുമ്പോള്‍ വസ്തുത വേണ്ടേ. 16,508 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചത് ഈ സര്‍ക്കാരാണ്. കെ.എസ്ആര്‍.ടി.സിയിലും ഇതാണ് സ്ഥിതി. പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുകയായിരുന്നില്ലേ നിങ്ങളുടെ അജണ്ട. 11,000 എല്‍.പി.-യു.പി. അധ്യാകര്‍ക്കാണ് ഞങ്ങള്‍ നിയമനം നല്‍കിയത്. 12,108 പേര്‍ക്ക് പോലീസില്‍ നിയമനം നല്‍കി. കാപ്യടമേ നിന്റെ പേരോ യു.ഡി.എഫ്. അന്തസ്സ് വേണം, ആത്മാര്‍ഥ വേണം. നിലപാട് വേണം. ഒരു റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് സമരം ചെയ്തവര്‍ അത് നീട്ടിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്തു. വികസനമാണ് ഈ സര്‍ക്കാരിന്റെ നേട്ടം. കേസുകൊടുത്തും സമരം നടത്തിയും വികസനം തടയാന്‍ ശ്രമിച്ചവരല്ലേ നിങ്ങള്‍. കേരള ബാങ്ക്, കെ.എ.എസ്സും നിങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലേ. ലൈഫ് മിഷനും ഐടി വികസനവും നിങ്ങള്‍ ദുരാരോപണം നടത്തി നിങ്ങള്‍ തടയാന്‍ ശ്രമിച്ചില്ലേ. ലൈഫ് മിഷനില്‍ നിങ്ങല്‍ കൊടുത്തത് 3141 വീട് കൊടുത്തു ആസ്ഥാനത്ത് ഞങ്ങള്‍ 2,24,332 വീട് ഈ സര്‍ക്കാര്‍ കൊടുത്തു. വിട്ടുപോയവര്‍ക്ക് കൊടുക്കാനും അവസരമുണ്ടാക്കി. നിങ്ങളുടെ കാലത്ത് ഒരോ മേഖലയില്‍ 20 ഓളം കണ്‍സള്‍ട്ടന്‍സി ഉണ്ടായിരുന്നില്ലേ.

വയനാട് വിമാനത്താവളത്തിന്റെ പേരിലും എയര്‍ ബസ് പദ്ധതിക്കും കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ എത്ര കോടി കൊടുത്തു. നിപ, ഓഖി, പ്രളയം ഒക്കെ വന്നപ്പോള്‍ സംസ്‌കാര ശൂന്യമായ നിലപാടിയിരുന്നില്ലേ. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിനോടും പോലും നിങ്ങള്‍ എന്ത് മോശമായി പറഞ്ഞു. ചെങ്ങന്നൂരിലിരിക്കുന്ന മഹാദേവനെയും കേരളത്തില്‍ വിമാനമിറങ്ങിയ ഉസ്മാനെ വരെ വിളിച്ച് സംസാരിച്ച് കോമാളിയായി മാറിയില്ലേ പ്രതിപക്ഷ നേതാവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

Content Highlights: Pradeep Kumar retaliation against oppossion

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented