facebook|prabhulal
ഹരിപ്പാട്: 'ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല. ഒരുപാടു സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ഒരുപാടു വേദനകള്‍ സഹിച്ചു പ്രതീക്ഷയുടെ തലത്തിലേക്കെത്തുമ്പോഴാണ് വിധി വീണ്ടും പരീക്ഷിക്കുന്നത്. എല്ലാവരും സഹായിക്കണമെന്നു താഴ്മയായി അപേക്ഷിക്കുകയാണ്' - മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകുള്ള പ്രഭുലാല്‍ പ്രസന്നനാ(25)ണ് സാമൂഹികമാധ്യമങ്ങളിലൂടെ ഈ സഹായാഭ്യര്‍ഥന നടത്തുന്നത്.
പാട്ടുകാരനും നടനും ചിത്രകാരനും പ്രഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമെല്ലാമായി സാമൂഹികമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നയാള്‍. തൃക്കുന്നപ്പുഴ സ്വദേശിയാണ്. ശരീരംമൂടി വളരുന്ന മറുകാണ് പ്രശ്‌നം. ജനിച്ചപ്പോള്‍ മുതല്‍ മുഖത്തിന്റെ ഒരു ഭാഗത്ത് അസാധാരണമായ മറുകുണ്ട്.
ഒട്ടേറെ ചികിത്സിച്ചെങ്കിലും മറുക് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പലപ്രാവശ്യം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. വീട്ടില്‍ പേടിച്ചിരിക്കാതെ പ്രഭുലാല്‍ എം.കോം. യോഗ്യതനേടി. സിനിമയിലഭിനയിച്ചു. അടുത്തിടെ ഹരിപ്പാട് നഗരസഭയില്‍ ജോലിയും കിട്ടി. ഇങ്ങനെ ജീവിതം മുന്നോട്ടുനീങ്ങുന്നതിനിടെയാണ് തോളിലെ മറുകിന്റെ ഭാഗത്തു വളര്‍ച്ചയും അസഹ്യമായ വേദനയുമുണ്ടാകുന്നത്.
കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ പരിശോധനയില്‍ തോളിലെ ട്യൂമര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന സ്ഥിതിയിലാണെന്നു തിരിച്ചറിഞ്ഞു.
ഇമ്യൂണോ തെറപ്പിയിലൂടെ മറുക് ചുരുക്കിയശേഷം ശസ്ത്രക്രിയ നടത്താനാണു ശ്രമിക്കുന്നത്. ആറുമാസംനീളുന്ന ചികിത്സയാണിത്.
മാസം രണ്ടുഡോസ് മരുന്നുവേണം. ഒരു ഡോസിന് രണ്ടുലക്ഷം രൂപയാകും. ആറുമാസത്തേക്കുള്ള മരുന്നിനു മാത്രം 24 ലക്ഷം രൂപവേണം. താമസവും ഭക്ഷണവും മറ്റു ചെലവുകളുമുള്‍പ്പെടെ കുറഞ്ഞത് 35 ലക്ഷം രൂപ വേണ്ടിവരും. ആറു സെന്റില്‍ കുഞ്ഞുവീട് മാത്രമുള്ള കുടുംബമാണ്.
അച്ഛന്‍ പ്രസന്നന്‍ ഹൃദ്രോഗ ചികിത്സയിലാണ്. അമ്മയാണ് കുടുംബം നോക്കിയിരുന്നത്. ഇപ്പോള്‍ അമ്മ കോഴിക്കോട്ട് പ്രഭുലാലിനു കൂട്ടിരിക്കുകയാണ്.
ചികിത്സ തുടങ്ങിയപ്പോള്‍ത്തന്നെ കുടുംബത്തിന്റെ സമ്പാദ്യമെല്ലാം തീര്‍ന്നു. അടുത്ത സുഹൃത്തുക്കളുടെ സഹായംകൊണ്ടാണു പിടിച്ചുനില്‍ക്കുന്നത്. ഉദാരമതികളുടെ സഹായംതേടുകയാണു കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍- പ്രഭുലാല്‍ പി. അക്കൗണ്ട് നമ്പര്‍- 67215731087 ഐ.എഫ്.എസ്.സി. - SBIN0070076. ഗൂഗിള്‍ പേ- 9249121768. ഫോണ്‍: 7994240652.
Content Highlights: prabhu lal seek help for treatment, skin covered In moles


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..