പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നതിന്റെ തെളിവുകള്‍ പുറത്ത്. മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്ന വിവരാവകാശ വിവരങ്ങളാണ് പുറത്തുവന്നത്. സ്റ്റോര്‍ പര്‍ച്ചേഴ്സ് മാന്വല്‍ പ്രകാരം മെഡിക്കല്‍ സെര്‍വീസ് കോര്‍പറേഷന്റെ കോവിഡ് കാല പര്‍ച്ചെയ്സുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
ഇതുപ്രകാരം 30-03-2020ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍ നിന്നും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. തൊട്ട് തലേദിവസം (29032020 ന്) പി പി ഇ കിറ്റ് ഒന്നിന് 446 രൂപയ്ക്ക് വാങ്ങിയത് 30-ാം തിയതിയില്‍ 1550 രൂപയായി ഉയര്‍ന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ സി.ആര് പ്രാണകുമാറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
സാന്‍ ഫാര്‍മാ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രിയും ശൈലജ ടീച്ചറും തോമസ് ഐസക്കും അംഗീകാരം നല്കിയ നോട്ട് ഫയലാണ് പുറത്തു വന്നിരിക്കുന്നത്. രേഖകള്‍ പ്രകാരം 16-04-2020 നാണു ഇത് സംബന്ധിച്ച നോട്ട് ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി മന്ത്രി ശൈലജ ടീച്ചര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
.jpg?$p=c03fbb4&&q=0.8)
കൂടാതെ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പു വച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടേയും തോമസ് ഐസക്കിന്റേയുംമുന് മന്ത്രി ശൈലജ ടീച്ചറുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിരിക്കുന്നത്.
Content Highlights: ppe kit purchased with triple price was with the awareness of cm says rti documents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..