പ്രതീകാത്മക ചിത്രം
പെട്രിൻജ: മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയുംനിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 12 വയസ്സുള്ള കുട്ടി മരിച്ചതായും റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവുംഗതാഗതവുംതടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനംനടന്നുവരികയാണ്.
പ്രഭവ കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി. സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
Content Highlights:Powerful Earthquake Strikes Croatia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..