'വൈദ്യുതിവാങ്ങല്‍ കരാര്‍ തുടരാന്‍ ഇടപെടല്‍ നടന്നു; ചിലര്‍ക്ക് പ്രതിഫലം വാഗ്ദാനംചെയ്തു' - ബി അശോക്


പ്രത്യേക ലേഖകന്‍

കരാറിനെ ന്യായീകരിച്ച മുന്‍ ചീഫ് സെക്രട്ടറിയുടെ കത്തും വിവാദത്തില്‍

ബി. അശോക്| Image: Screengrab| Mathrubhumi news

തിരുവനന്തപുരം: ക്രമവിരുദ്ധമായതിനാല്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച വൈദ്യുതിവാങ്ങല്‍ക്കരാറുകള്‍ തുടരാന്‍ ഇടപെടലുകള്‍ നടന്നതായി വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയ ഡോ. ബി. അശോക്. വൈദ്യുതി റെഗുലേറ്ററി കമ്മിഷനിലെ ചിലര്‍ക്ക് വിദേശത്തുവെച്ച് പ്രതിഫലം നല്‍കാമെന്ന് ചിലര്‍ വാഗ്ദാനംചെയ്തതായും അറിഞ്ഞു. കരാറുകള്‍ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി കത്തുനല്‍കിയത് അനുചിതമാണെന്നും അശോക് പറഞ്ഞു.

2014-15ല്‍ വൈദ്യുതിബോര്‍ഡ് ഏര്‍പ്പെട്ട നാലു കരാറുകളാണ് റദ്ദാക്കിയത്. സ്വകാര്യ കമ്പനികളില്‍നിന്ന് 115 മെഗാവാട്ട് 4.15 രൂപയ്ക്കും 350 മെഗാവാട്ട് 4.29 രൂപയ്ക്കും 25 വര്‍ഷത്തേക്ക് വാങ്ങാനായിരുന്നു കരാര്‍. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട കമ്പനിക്കുപുറമേ അതില്‍ക്കൂടുതല്‍ നിരക്ക് ആവശ്യപ്പെട്ടവര്‍ക്കും കരാര്‍ നല്‍കിയതാണ് വിവാദമായത്. റെഗുലേറ്ററി കമ്മിഷന്‍ ഈ കരാറുകള്‍ക്ക് താത്കാലിക അനുമതിമാത്രമേ നല്‍കിയിരുന്നുള്ളൂ. വൈദ്യുതി കൊണ്ടുവരാനുള്ള ലൈനിന്റെ ലഭ്യത കണക്കിലെടുത്തും വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനുമാണ് ഈ കരാറുകള്‍ അംഗീകരിച്ചത്.

കരാറുകളുടെ അന്തിമാനുമതിക്ക് ടെന്‍ഡര്‍ വ്യവസ്ഥകളിലെ വ്യതിയാനം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. കരാര്‍ പുനഃപരിശോധിക്കണമെന്നായിരുന്നു ബോര്‍ഡ് ചെയര്‍മാനായിരുന്ന ബി. അശോകിന്റെ നിലപാട്. കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ധനസെക്രട്ടറിയുടെ സമിതി ഈവര്‍ഷം ജനുവരിയില്‍ അത് റദ്ദാക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ജൂണില്‍ റെഗുലേറ്ററി കമ്മിഷന്‍ താത്കാലിക അനുമതി പിന്‍വലിച്ചു. ഈ കരാറുകളില്‍ ബോര്‍ഡ് 250 കോടി അധികം നല്‍കിയതായി റെഗുലേറ്ററി കമ്മിഷനും കണ്ടെത്തി.

പോള്‍ ആന്റണി ഊര്‍ജവകുപ്പ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് കരാറില്‍ ഒപ്പിട്ടത്. കരാറുകള്‍ ഒപ്പിടാനിടയായ സാഹചര്യം വ്യക്തമാക്കിയാണ് അദ്ദേഹം മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കത്തുനല്‍കിയത്. വൈദ്യുതലൈനിന്റെ ലഭ്യതയും വൈദ്യുതിക്ഷാമം ഒഴിവാക്കാനുമാണ് കരാറില്‍ ഒപ്പിടേണ്ടിവന്നത്. അവ റദ്ദാക്കിയാല്‍ ആ വിലയ്ക്ക് വൈദ്യുതികിട്ടാനുള്ള സാഹചര്യമല്ല ഇപ്പോള്‍ വിപണിയിലുള്ളത്. വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നാല്‍ അത് ബോര്‍ഡിനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായ് 16-ന് ചേര്‍ന്ന ബോര്‍ഡ് യോഗം പോള്‍ ആന്റണിയുടെ വാദങ്ങള്‍ തള്ളിയിരുന്നു.

ഉയര്‍ന്ന നിരക്കുകള്‍ കമ്മിഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം മറികടന്ന് ന്യായീകരിക്കാവുന്നതാണെന്ന പോള്‍ ആന്റണിയുടെ വാദത്തില്‍ കഴമ്പില്ലെന്ന് അശോക് പറഞ്ഞു. ഈ കരാറുകള്‍ പുനഃപരിശോധിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുണ്ട്. കമ്പനികളുടെ പ്രതിനിധികള്‍ തന്നെയും വന്നുകണ്ടിരുന്നു. തനിക്ക് വാഗ്ദാനങ്ങളൊന്നും തന്നില്ല. കരാര്‍ നിലനിര്‍ത്തണമെന്നായിരുന്നു അവരുടെ താത്പര്യം. തന്റെ സ്ഥാനമാറ്റത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ല -അദ്ദേഹം പറഞ്ഞു.

Content Highlights: power purchase agreement b ashok kseb

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented