വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
കോഴിക്കോട്: കായിക മന്ത്രി വി. അബ്ദുറഹിമാന് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തില്‍ നടന്ന അന്താരാഷ്ട്ര മത്സരം വിജയമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മന:സാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നോതാവ്.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാകണം. പട്ടിണി കിടക്കുന്നവരോട് പുച്ഛത്തോട് പെരുമാറിയ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല. വി.ഡി സതീശന് പറഞ്ഞു. അഹങ്കാരം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്നതിനാലാണ് ഇത്തരമൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ കേരളത്തിലെ ഗുണ്ടാ സംഘങ്ങളെക്കുറിച്ചും ആലപ്പുഴയില്‍ സി.പി.എം നേരിടുന്ന പ്രശ്നങ്ങളിലും അദ്ദേഹം സര്‍ക്കാരിനെ ചോദ്യം ചെയ്തു. ഗുണ്ടാ-ലഹരി മാഫിയ സംഘങ്ങളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീര്‍ണത ബാധിച്ചിരിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. പാര്‍ട്ടി തന്നെ പോലീസും കോടതിയുമായി മാറുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ചയാളെ പാര്‍ട്ടി താക്കീത് ചെയ്താല്‍ മതിയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം അത്രമാത്രം പാര്‍ട്ടിയെ ദുഷിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ കണ്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറായില്ലെങ്കില്‍ യു.ഡി.എഫ് സമരവുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശന് ഓര്‍മിപ്പിച്ചു.
Content Highlights: V AbduRahiman, VD Satheeshan, Pinarayi Vijayan, CPM, UDF, Congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..