മൂവാറ്റുപുഴയില്‍ റോഡരികില്‍ രൂപംകൊണ്ട ഗര്‍ത്തം അടച്ചു; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു


സ്വന്തം ലേഖകന്‍

.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായി അഞ്ചുമണിയോടെയാണ് വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. റോഡിന്റെ ഇടതുവശത്തോടു ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഈ ഭാഗത്തുകൂടി ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

വരുംദിവസങ്ങളില്‍ മണ്ണിടിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമായിരിക്കും ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കുക. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത് എന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ദേശം ഇന്ന് തന്നെ സമര്‍പ്പിക്കുമെന്ന് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.

ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എം.സി. റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാല്‍ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അതിനാല്‍ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. ബുധനാഴ്ച രാവിലെ സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയാണുണ്ടായിരുന്നത്. വാഹനങ്ങളോ ആളുകളോ റോഡില്‍ ഉള്ളപ്പോഴല്ല ഗര്‍ത്തം ഉണ്ടായത് എന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Content Highlights: pothole formed in muvattupuzha road filled

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented