.
കോഴിക്കോട്: കായക്കൊടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അയല്‍വാസികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഒരാളെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയിലും മറ്റൊരാളെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബാബുവിനെ കഴുത്തറുത്ത് കൊന്ന ശേഷം അയല്‍വാസി തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
ബാബുവിനെയാണ് ആദ്യം സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസിയായ രാജീവിനെ കാണാത്തത് അന്വേഷിച്ചപ്പോള്‍ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അതു കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
പോലീസ് വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. പ്രദേശത്തുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമായിരിക്കും പോലീസ് കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
Content Highlights: postmortem of the dead bodies of the neighbors who died in kozhikode mysterious circumstances
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..