കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ | Screengrab | Video, Mathrubhumi News
തിരുവനന്തപുരം : കെ. മുരളീധരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും പോസ്റ്ററുകള്‍. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ചർച്ച തുടരുന്നതിനിടെയാണ് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. നേതൃമാറ്റം എന്ന വിഷയത്തില്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധ കൂടി ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28 ന് രാവിലെ കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളുണ്ട്. അതിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സെക്രട്ടറിമാരും സംസ്ഥാനനേതാക്കളും കെപിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനമായി പോകും. ആ പ്രകടനം കടന്നു പോകുന്ന വഴികളിലാണ് മുരളീധരനെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഘടകകക്ഷികളുള്‍പ്പെടെ നേതൃമാറ്റത്തിനുള്ള ആവശ്യം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് "മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ" എന്ന പോസ്റ്ററുകള്‍ കോഴിക്കോട്, ഇടുക്കി, മലപ്പുറം തുടങ്ങി സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിലും പോസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രസംഘം മടങ്ങുന്നതിന് മുമ്പ് നേതൃമാറ്റം എന്നൊരാവശ്യം അണികള്‍ക്കിടയിലുണ്ട് എന്ന് അവരെ അറിയിക്കുക എന്ന ഉദ്ദേശമാണ് ഫ്‌ളക്‌സുകള്‍ക്കും പോസ്റ്ററുകള്‍ക്കും പിന്നില്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എഐസിസി സംഘം ഉടന്‍ തന്നെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറും.
Content Highlights: Posters supporting K Muraleedharan appear also in Thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..