മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായ പരിഗണിക്കപ്പെടുന്ന കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെ പോസ്റ്റര്‍. മഞ്ചേശ്വരം സിപിഎം അനുഭാവികള്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഉപ്പള ടൗണിലാണ് കന്നടയിലും മലയാളത്തിലുമുള്ള പോസ്റ്ററുകള്‍  ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎമ്മിന്റെ ജില്ലാകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും  സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമായ കെ.ആര്‍ ജയാനന്ദയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിന് ശേഷമാണ് കെ.ആര്‍ ജയാനന്ദയ്‌ക്കെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും ജയാനന്ദയെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചെങ്കിലും  പ്രാദേശിക ഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

Content Highlight; posters against Manjeswaram CPM Candidate